സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ല: കുഞ്ചാക്കോ ബോബൻ

Malayalilife
സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ല: കുഞ്ചാക്കോ ബോബൻ

ലയാള സിനിമയുടെ സ്വന്തം  ഏവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന  ഒറ്റ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയതും. തുടർന്ന് നിരവധി സിനിമകൾ അഭിനയിച്ച താരം ഒരു ഇടവേള എടുക്കുകയും പിന്നാലെ വീണ്ടും ശക്തമായ ഒരു തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ പത്ത് വര്‍ഷത്തോളം തന്നെ അലട്ടിയ കൈമുട്ട് വേദനയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്  താരം. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ കുറിപ്പില്‍ തന്റെ ഷോള്‍ഡര്‍ വേദന ഇപ്പോഴാണ് പൂര്‍ണമായും ഭേദപ്പെട്ടതെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും  ചാക്കോച്ചന്‍ പറയുന്നു. പത്ത് വര്‍ഷത്തിന് ശേഷം പുഷ്അപ്പ് ചെയ്യാന്‍ കഴിഞ്ഞ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം. തന്നെ ചികില്‍സിച്ച ഡോക്ടര്‍ക്കും ട്രെയിനര്‍ക്കുമെല്ലാം പുതിയ കുറിപ്പില്‍  നന്ദി പറയുന്നുണ്ട് താരം. ഈ വീഡിയോ നിങ്ങള്‍ക്ക് ഒരു സാക്ഷ്യമായി എടുക്കാം,. അല്ലെങ്കില്‍ എന്റെ ദീര്‍ഘ നാളായുളള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഞാന്‍. ഏകദേശം കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി എന്റെ തോളുകള്‍ക്ക് സാരമായ ലിഗ്മെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

പ്രത്യേകിച്ചും വലത് തോളിന് ഒരു പരിധിക്കപ്പുറം കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ഒരു ദശാബ്ദമായി ലിഗ്മെന്റ് പ്രോബ്ല്രം/ഉളുക്ക് എന്നിവ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍, ഗാനരംഗങ്ങള്‍ക്കിടെ എന്റെ സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ല.

തമാശക്കള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യം എനിക്ക് ഒരു പുഷ്അപ്പ് പോലും ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നതാണ്. അനാവശ്യ മരുന്നുകള്‍ എഴുതാതെ തന്നെ ചികിത്സിച്ച ഡോ മാമ്മന്‍ അലക്‌സാണ്ടറിനും ട്രെയിനര്‍ ഷൈജന്‍ അഗസ്റ്റിനും നന്ദി അറിയിക്കുന്നു. അങ്ങനെ ജിമ്മില്‍ പോകുന്ന ആളല്ല ഞാന്‍. പക്ഷേ ഷൈജന്‍ അവിടെയുണ്ടായിരുന്നു. ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണ്.

രണ്ട് മാസം കൊണ്ടാണ് അദ്ദേഹം എന്റെ അവസ്ഥയ്ക്ക് വ്യത്യാസമുണ്ടാക്കിയത്. ഈ വീഡിയോ കാണുന്ന പലര്‍ക്കും നിസാരമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിച്ച ശിശുസഹജമായ ആഹ്ളാദം അമൂല്യമായിരുന്നു. ഇത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കില്‍ എനിക്ക് അതുമതി. കഠിനമായ വേദന നിങ്ങളെ ശക്തമാക്കുകയും കണ്ണുനീര്‍ പുഞ്ചിരിയിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ സ്വയം പുതുക്കുക, പുനരുജ്ജീവിപ്പിക്കുക. കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks) on

 

Actor kunchako boban instagram new video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES