Latest News

പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം; മക്കളുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ് നടൻ കൃഷ്ണകുമാര്‍

Malayalilife
പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം; മക്കളുടെ വിവാഹത്തെ കുറിച്ച്  പറഞ്ഞ് നടൻ കൃഷ്ണകുമാര്‍

നായകനായും വില്ലനായും നിരവധി കഥാപത്രങ്ങള്‍ മലയാള സിനിമയില്‍ കാഴ്ച്ചവെച്ച കലാകാരനാണ് കൃഷ്ണ കുമാര്‍, സിനിമക്ക് പുറമെ സീരിയലിലും നിറ സാന്നിധ്യമായിരുന്നു കൃഷ്ണകുമാര്‍, മലയാളത്തിന് പുറമെ തമിഴിലും താരമായിരുന്നു, അവിടെയും സിനിമകളും  സീരിയലുകളും താരം ചെയ്തിരുന്നു. കാഷ്മീരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ അഭിനയ ജീവിതത്തില്‍ പ്രവേശിക്കുന്നത്.

അദ്ദേഹവും കുടുംബവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്കെല്ലാം പരിചിതരാണ്,  നാല് പെണ്മക്കള്‍ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം എപ്പോഴും വാര്‍ത്തകളില്‍ നിറ സാന്നിധ്യമാണ്, മൂത്ത മകള്‍ അഹാന, രണ്ടാമത്തെ മകള്‍ ദിയ, പിന്നെ ഇശാനി, ഹന്‍സിക എന്നിങ്ങനെ നാല് പെണ്മക്കളാണ്, ഇവരില്‍ മൂത്തമകള്‍ അഹാന ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നായികയാണ്, ടോവിനോ നായകനായ ലൂക്ക അഹാനയുടെ കരിയറില്‍ മികച്ച ചിത്രമായിരുന്നു.

ഇപ്പോള്‍ തന്റെ മക്കളെ കുറിച്ച് ചില കാര്യങ്ങള്‍ അദ്ദേഹം തുറന്ന് പറയുകയാണ്, പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല   മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവര്‍ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാര്‍ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കില്‍ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം....

ചെറുപ്രായത്തില്‍ വിവാഹം ആലോചിക്കുമ്പോള്‍ ചെറുക്കനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാള്‍ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാല്‍ മതിയെന്ന് താന്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു....

ഇപ്പോള്‍ ഉദാഹരണത്തിന് വിവാഹ ശേഷം സിനിമയില്‍ നായകന്റെ കൂടെ ഒരു ഇന്റിമേറ്റ് സീന്‍ ചെയ്‌തെന്ന് ഇരിക്കട്ടെ . ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കുടുംബവും കാണുമ്‌ബോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ ഒരുത്തന്റെ കൂടെ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അത് അവരുടെ മനസില്‍ ഒരു കരടായി മാറും. ഒരു പ്രായം കഴിയുമ്‌ബോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്നും താരം പറയുന്നു...

തന്റെ നാല് മക്കളും നാല് പ്രായത്തില്‍ഉള്ളവരാണ്. മൂത്ത മകള്‍ അഹാനയ്ക്ക് ഇപ്പോള്‍  25 വയസുണ്ട്. ഏറ്റവും ഇളയ മകള്‍ ഹന്‍സികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെ മകള്‍ ഇഷാനിയുമാണ് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്. ഞാന്‍ എന്റെ മക്കളോട് ഏറ്റവും കൂടുതല്‍ പറഞ്ഞുകൊടുക്കുന്ന ഒരു കാര്യം നമ്മള്‍ മറ്റുള്ളവരോട് എപ്പോഴും മാന്യമായും സ്നേഹത്തോടെയും പെരുമാറണമെന്നാണ്.

എനിക്ക് നാല് പെണ്മക്കള്‍ ആയതുകൊണ്ട് എല്ലാവരും എന്നോട് ചോദിക്കും ഇവരെയൊക്കെ എങ്ങനെ വളര്‍ത്തും, പഠിപ്പിക്കും, വിവാഹം കഴിപ്പിക്കും എന്നൊക്കെ, പക്ഷെ അന്നും ഇന്നും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല ഈശ്വര അനുഗ്രഹത്താല്‍ അവരുടെ ഇതുവരെയുള്ള ഒരു കാര്യങ്ങള്‍ക്കും ഒരു കുറവും ഉണ്ടായിട്ടില്ല, അതുമാത്രവുമല്ല ഇപ്പോള്‍ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നു....

 

Actor krishnakumar words about her childrens wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES