Latest News

സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50; ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

Malayalilife
സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50; ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇന്ന് സിന്ധുവിന് അൻപതാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ സിന്ധുവിനെ കുറിച്ചുള്ള ഒരു കുറിപ്പുമായി കൃഷ്ണകുമാർ രംഗത്ത് എത്തിയിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം,

സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50 . സിന്ധുവും ഞാനും തമ്മിൽ കാണാൻ തുടങ്ങിയത് 93 ൽ എപ്പോഴൊ ആണ്. ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുൻപ് സുഹൃത്തും സഹോദര തുല്യനുമായ അപ്പ ഹാജയുടെ കിങ് ഷൂസ് അവിടെ വെച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതു. പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും..അന്ന് സിന്ധു സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെയും ഞാൻ അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു കുടുംബത്തിലെ അംഗവും.. ജാതിയും വ്യത്യസ്തം.. പ്രശ്നങ്ങൾ ഉണ്ടാവാൻ ഇതിൽ കൂടുതൽ എന്ത് വേണം. ഇതെല്ലാം മറികടന്നു ജീവിതം ആരംഭിച്ചു. ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു.. എല്ലാ രണ്ടര വർഷത്തിലും ഓരോ നക്ഷത്രങ്ങൾക്ക് സിന്ധു ജന്മം നൽകി.. ആഹാന, ദിയ, ഇഷാനിഎല്ലാവരും വാടക വീട്ടിൽ ജനിച്ചവർ. ഒടുവിൽ സ്വന്തം വീടായ സ്ത്രീയിലും ഒരു താരം പിറന്നു.. സുന്ദരിയായ ഹാൻസിക..

എല്ലാ അമ്മ മാരെയും പോലെ സിന്ധുവിനും മക്കളെ വളർത്താൻ വലിയ ഇഷ്ടമാണ്. സ്കൂൾ, ട്യൂഷൻ, ഡാൻസ് ക്ലാസ്സ്‌ എല്ലായിടത്തും കൂടെ കാണും. സ്ത്രീകൾ ആണ് നല്ല മാനേജർസ്.. അതേ അവർ ആണുങ്ങളെക്കാൾ കാര്യങ്ങൾ നന്നായി മാനേജ് ചെയ്യുമെന്നാണ് എന്റെ വിശ്വാസം അനുഭവം.. ഞാൻ എത്ര വരുമാനം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എങ്ങനെയെങ്കിലും വീട് നടത്തി കൊണ്ടുപോകാൻ ഒരു പ്രത്യേക കഴിവ് സിന്ധുവിനുണ്ട്.. ഇതൊക്കെ പറയുമ്പോൾ തോന്നും ഞങ്ങൾക്കിടയിൽ സ്നേഹം മാത്രമേ ഉള്ളു എന്ന്. അല്ല.. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്.. വലിയ പ്രശ്നങ്ങൾ ഒക്കെ നിസ്സാരമായി പരിഹരിക്കും, എന്നാൽ നിസ്സാര കാര്യങ്ങളിൽ കേറി പിടിച്ചാണ് വഴക്കുണ്ടാവുന്നത്.. പക്ഷെ ഒന്നോർത്താൽ ഇതെല്ലാം കൂടിചേരുന്നതിനെയാണല്ലോ ജീവിതം എന്ന് പറയുന്നതു.. 94 ലിൽ കല്യാണം കഴിക്കുമ്പോൾ സിന്ധുവിനു 22 കഴിഞ്ഞു.. എനിക്ക് 26..വിവാഹ ജീവിതം 27ഴാം വർഷത്തിലേക്കു കടക്കുന്നു. മാതാപിതാക്കളുടെ കൂടെ കഴിഞ്ഞതിനേക്കാൾ കാലം ഭർത്താവിന്റെയും കുട്ടികളുടേയും കൂടെ.

2021ൽ നിന്നും പുറകോട്ടു നോക്കുമ്പോൾ ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ നേട്ടങ്ങളും, ഉയർച്ചകളും, സന്തോഷവും ആണ് കാണുന്നത്. ഈ വിജയത്തിന്റെ ഒക്കെ പിന്നിൽ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശെരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങൾക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തിൽ വന്നിട്ട് 50 വർഷം.. സിന്ധുവിന്റെ മാതാപിതാക്കൾ സന്തുഷ്ടരാണ്, കൂടെപഠിച്ചവർ, സ്നേഹിതർ, മക്കൾ എല്ലാവരും സിന്ധുവിനാൽ സന്തുഷ്ടരാണ്. ഞാനും.. തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്ത്രീയിലെ ഐശ്വര്യമായ സിന്ധുവിനു അൻപതാം പിറന്നാൾ ആശംസകൾ നേരുന്നു.

Read more topics: # Actor krishnakumar,# birthday wishes ,# sindhu,# 50
Actor krishnakumar birthday wishes to sindhu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക