Latest News

അപ്പ കുറച്ച് ഇമോഷണലാണ്; എന്റെ ഈ സിനിമകൾ കാണാത്തതും അതാണ് കാരണം; അച്ഛനെ കുറിച്ച് പറഞ്ഞ് കാളിദാസ് ജയറാം

Malayalilife
topbanner
അപ്പ കുറച്ച് ഇമോഷണലാണ്;  എന്റെ ഈ സിനിമകൾ കാണാത്തതും അതാണ് കാരണം; അച്ഛനെ കുറിച്ച് പറഞ്ഞ് കാളിദാസ് ജയറാം

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും. പ്രിയപ്പെട്ടതിനൊപ്പം തന്നെ ഏറ്റവും വലിയ മാതൃകാ താരകുടുംബം കൂടെയാണ് ഇവരുടെത്. ഇത്രയും വര്‍ഷക്കാലം യാതൊരു പരിഭവങ്ങളും ഇല്ലാതെയാണ് ഇവരുടെ കുടുംബജീവിതം മുന്നോട്ട പോയത്. പാര്‍വ്വതിക്കും ജയറാമിനും ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും കിട്ടുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. എന്നാൽ ഇപ്പോൾ കാളിദാസ് അച്ഛൻ ജയറാമിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരത്തിന്റെ പ്രേമോഷൻ്‍റെ ഭാ​ഗമായി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് ജയറാം മനസ് തുറന്നിരിക്കുകയാണ്. 

താൻ അഭിനയിച്ചതിൽ ഏറ്റവും ഹിറ്റ് ചിത്രങ്ങളായിരുന്നു പാവകഥൈകളും വിക്രവും. ഈ രണ്ട് ചിത്രങ്ങളും അച്ഛൻ കണ്ടിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേ​ഹം ഈ സിനിമകൾ കാണാത്തത്. രണ്ട് ചിത്രത്തിലും താൻ മരിക്കുന്നുണ്ട്. അതാകാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ചിത്രങ്ങളും അമ്മ മാത്രമെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാൽ പോലും നല്ല അടികിട്ടുമായിരുന്നു. ഇപ്പോഴും വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല. അപ്പയുടേയും അമ്മയുടേയും വർക്ക് കണ്ട് തന്നെ നമുക്ക് കുറെ പഠിക്കാനുണ്ടെന്നും കാളിദാസ്  പറയുന്നു.

 നച്ചത്തിരം നഗര്‍ഗിരത് കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ്. പാ രഞ്‍ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ ഓ​ഗസ്റ്റ് 31ന്  എത്തും.  ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരാണ് എത്തുന്നത്. 

Actor kalidas jayaram words about father

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES