അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇനി ഉത്തരം. എന്നാൽ ഇപ്പോൾ ചത്രത്തെക്കുറിച്ചും അതിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് ഇപ്പോള്‍ ഷാജോണ്‍.
സാധാരണ എല്ലാ സിനിമകളും ചെയ്യുമ്പോള്‍ നമ്മള്‍ പറയും വളരെ വ്യത്യസ്തയുള്ള ഒരു സിനിമയാണ് എന്ന്. ഇതങ്ങനെ ആലങ്കാരികമായി പറയുന്നതല്ല. തീര്‍ച്ചയായും മനസില്‍ കൈവെച്ച് പറയാന്‍ പറ്റും വളരെ വ്യത്യസ്തമായ ഒരു സിനിമയായിരിക്കും ഇത്. സാധാരണ ലൊക്കേഷനില്‍ ഇരുന്ന് കഥ കേള്‍ക്കുമ്പോള്‍ ഒരു പത്ത് മിനിട്ട് കൊണ്ട് പറയുമോ എന്നാണ് ചോദിക്കാറ്. ഞാനും അദ്ദേഹത്തോട് അങ്ങനെയാണ് ചോദിച്ചത്.
പക്ഷെ, ഒരു അരമണിക്കൂറ് തരണം ചേട്ടാ, അര മണിക്കൂര്‍ ഉണ്ടെങ്കിലേ എന്തെങ്കിലുമൊക്കെ പറയാന്‍ പറ്റൂ, എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ ഓക്കെ പറഞ്ഞു.രഞ്ജിത്, കഥ പറഞ്ഞ് തുടങ്ങിയപ്പൊ അദ്ദേഹത്തിന്റെ കണ്ണും തള്ളി. അദ്ദേഹത്തിന്റെ മുഖവും ടെന്‍ഷനും കണ്ടതുകൊണ്ട് മാത്രം കഥ പറയുന്ന ആ രീതിയില്‍ ഞാന്‍ അങ്ങനെ ഇരുന്ന് പോയി. നിര്‍മ്മാതാക്കളെക്കുറിച്ചും ഷാജോണ്‍ പറഞ്ഞു.
മിടുക്കന്മാരാണ്. പേയ്മെന്റ് പറഞ്ഞ് തുടങ്ങിയപ്പൊ തന്നെ എനിക്ക് മനസിലായി ഇവര് മലയാള സിനിമയില്‍ തീര്‍ച്ചയായും ഒരു കലക്കുകലക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.