മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് കലാഭവൻ നവാസ്. നിരവധി സ്റ്റേജ് പരിപാടികളിലൂടെ പ്രേക്ഷകർക്ക് ഇടയിൽ സജീവമായ താരം നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകൻ കൂടിയാണ് താരം. ചില ചലച്ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഭാര്യ രെഹ്‌നയും ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ നിയാസ് ബക്കറും (മറിമായം കോയ) ഇന്നും മലയാളം സിനിമയിലെ ഒരു അഭിനേതാവാണ്. എന്നാൽ ഇപ്പോൾ
പടം തരും പണം എന്ന റിയാലിറ്റി ഷോയിൽ വന്നപ്പോൾ അച്ഛനെ കുറിച്ചും അച്ഛന്റെ മരണത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താരത്തിന്റെ വാക്കുകൾ,
വാപ്പ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, പഠനം അത് പ്രധാനമാണ്. ഏത് മേഖലയിൽ നമ്മൾ എത്തണം എന്ന് ആഗ്രഹിയ്ക്കുന്നതും ന്യായം. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്. പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിയ്ക്കും നമ്മൾ ശോഭിയ്ക്കുന്നത് എന്ന്. സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാൻ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്.
വാപ്പയുടെ മരണത്തെ സമയത്ത് ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹറൈനിലായിരുന്നു അപ്പോൾ ഞാൻ. വേദിയിൽ അച്ഛനെ അനുകരിച്ച് കൊണ്ടിരിയ്‌ക്കെ, ഇവിടെ വാപ്പ മരണപ്പെടുകയായിരുന്നു. ഷോ കഴിഞ്ഞ് ഞാൻ ബാക്ക് സ്‌റ്റേജിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖം വാടിയിരിയ്ക്കന്നു. പ്രോഗ്രാം എന്തെങ്കിലും കുഴപ്പമായോ എന്നാണ് ആദ്യം സംശയിച്ചത്. പക്ഷെ അപ്പോഴാണ് വിവരം പറയുന്നത്.
എന്നാൽ വാപ്പയെ അവസാനമായി കാണാൻ എനിക്ക് സാധിച്ചില്ല. അന്നത്തെ സാഹചര്യത്തിൽ ബഹറൈനിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് തിരിച്ചെത്താൻ സാധിയ്ക്കില്ല. മൃതദേഹം അധികം താമസിപ്പിക്കാനും പാടില്ലായിരുന്നു. ആ ദിവസം ഞാൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. രണ്ട് ദിവസത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്താൻ സാധിച്ചത്.