കാണുമ്പോള്‍ ഗൗരവ്വക്കാരനായി തോന്നും; പിന്നെ അവര്‍ തന്നെ തിരുത്തി പറയും: ജയകൃഷ്ണന്‍

Malayalilife
കാണുമ്പോള്‍ ഗൗരവ്വക്കാരനായി തോന്നും; പിന്നെ അവര്‍ തന്നെ തിരുത്തി പറയും: ജയകൃഷ്ണന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജയകൃഷ്ണൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമയ്ക്ക് പുറമെ താരം സീരിയലിലും ഏറെ സജീവമാണ്. ദൂരദര്‍ശനിലെ ഡോക്യുമെന്ററികള്‍ക്ക് ശബ്ദം കൊടുത്താണ് ടെലിവിഷനിലേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ച് തുടങ്ങി.എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്ന താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്.

നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയെങ്കിലും അവിടുന്ന് സീരിയലുകളില്‍ എത്തി. സിനിമയിലെ നല്ല അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ ഒന്നിനും എനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പായിരുന്നു പ്രധാന പശ്‌നം. സീരിയലുകളില്‍ നിന്ന് കൃത്യമായ വരുമാനം ലഭിച്ച് കൊണ്ടിരുന്ന സമയമായിരുന്നു. അത് വിട്ട് സിനിമയിലേക്ക് പോയാല്‍ അപ്പോഴുള്ള വരുമാനം നിലയ്ക്കുമായിരുന്നു. അതുകൊണ്ട് ആ സമയത്ത് സിനിമയെക്കാള്‍ ഏറെ ഞാന്‍ സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.  പക്ഷേ എല്ലാ കാലത്തും സിനിമ മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഒരിക്കലും മടുക്കാതെ കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ സിനിമ നമ്മെ തേടിയെത്തും. എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സിനിമയാണ് ഏറ്റവും വലിയ സ്വപ്നം. സിനിമയില്‍ നിന്ന് കിട്ടുന്ന എല്ലാ എനിക്ക് ഓരോ അനുഭവങ്ങളാണ് ഒരുപക്ഷേ സിനിമയിലേക്ക് വരാന്‍ എന്തേ ശബ്ദവും രൂപവും സഹായിച്ചിരിക്കാം എന്ന് തോന്നാറുണ്ട്.

എന്നെ ആദ്യം കാണുന്നവരൊക്കെ ഞാന്‍ ഗൗരവക്കാരന്‍ ആണല്ലോ എന്നാണ് ചോദിക്കുന്നത്. പക്ഷേ സംസാരിച്ചു കഴിയുമ്പോള്‍ അവര്‍ തന്നെ അതൊക്കെ തിരുത്തി പറയാറുമുണ്ട് എന്റെ സുഹൃത്ത് വലയത്തില്‍ ഏറ്റവും നന്നായി തമാശ പറയുന്ന ആള്‍ ഞാനാണ് കാര്യം വച്ചാണ് പറയുന്നതെങ്കില്‍ ഇതുവരെ കിട്ടിയതെല്ലാം സീരിയസായ കഥാപാത്രങ്ങളാണ് എന്നെ കണ്ടു കഴിഞ്ഞാല്‍ ഒരു ഗൗരവക്കാരന്‍ ആയി തോന്നുന്നത് കൊണ്ടാകാം അതെന്നും നാനയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ ജയകൃഷ്ണന്‍ പറയുന്നു.

സിനിമയിലേക്ക് എത്താന്‍ ശബ്ദമാണോ കാരണം എന്ന് ചോദിച്ചാല്‍ അതും ഒരു കാരണമായി എന്ന് മാത്രമേ പറയാനാവുകയുള്ളു എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. അതായിരിക്കാം ഒരു പക്ഷേ ഒരുപാട് കഥാപാത്രങ്ങള്‍ തേടി എത്താനുള്ള ഒരു കാരണം. കുറച്ച് ഡോക്യുമെന്ററികള്‍ക്ക് ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്നും താരം സൂചിപ്പിച്ചു. 1995-97 കാലഘട്ടത്തിലാണ് ദൂരദര്‍ശനില്‍ ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്തിരുന്നത്. അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താല്‍ 750 രൂപ കിട്ടും. ചില ദിവസം രണ്ടും മൂന്നും ഡോക്യുമെന്ററി ഉണ്ടാകും. അന്ന് അടിപൊളിയായിരിക്കും. എന്നെ കൂടാതെ സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാര്‍ ഉണ്ടായിരുന്നു അവിടെ. അവര്‍ക്കൊന്നും കാര്യമായ വരുമാനം ഉണ്ടാവില്ല. മിക്കവരും പല ദിവസങ്ങളിലും പട്ടിണിയാണ്. എനിക്ക് വര്‍ക്കുള്ള ദിവസം ഞങ്ങള്‍ എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും. അന്നത്തെ ആ കൂട്ടത്തില്‍ നിന്ന് ഞാന്‍ മാത്രമായിരുന്നു സിനിമയിലെത്തിയതെന്നും താരം പറയുന്നു.

Actor jayakrishnan words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES