Latest News

കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാളി പ്രേക്ഷകർ ഉൾപ്പെടെ ഉള്ളവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു വിക്രം. മികച്ച അഭിപ്രായമാണ് ചിത്രത്തെ പറ്റി പുറത്ത് വരുന്നതും. നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നതും. എന്നാൽ ഇപ്പോൾ 
വിക്രം എന്ന വലിയ സിനിമയില്‍ ചെറിയൊരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി് നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. കൈതിയിലെ സ്റ്റീഫന്‍ രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്ന് താരം ഫേസ്ബുക്കിലൂടെ  കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍,

”എന്നെ സ്‌നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്. വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെയല്ല. കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം.

ലോകേഷിന് ഇനിയും വരികള്‍ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം… പിന്നെ മദനോത്സവം ഞാന്‍ കാണുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്. കമല്‍ഹാസന്‍ എന്ന ആ ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും. കോയമ്പത്തൂരില്‍ വച്ച് ഇന്നാണ് സിനിമ കണ്ടത്…Seat Edge Experience… എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരീരത്തിലെ പല അവയവങ്ങളും തുള്ളിച്ചാടിയ അനുഭവം…കമല്‍ സര്‍.. ഉമ്മ..ലോകേഷ് സല്യൂട്ട്.”

 

Actor hareesh peradi note about vikram movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക