മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഓരോ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ പുതിയ വീടിന്റ പാലുകാച്ചൽ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവച്ച് എത്തിയിരിക്കുകയാണ്.
ഒരിക്കൽ എല്ലാം വിറ്റുപെറുക്കി പോവേണ്ടിവന്നവന്… എന്റെ നാട് എന്റെ നാട് എന്ന് അഭിമാനമായി ചെല്ലുവാൻ ഒന്നുമില്ലാതായവന്..വീണ്ടും കോഴിക്കോട് ഒരു കൂടാരം ഒരുങ്ങി..കലയുടെ പേരിൽ ഉണ്ടാക്കിയ വിലാസം..”കലാവിലാസം”അനുഗ്രഹങ്ങളും പ്രാർത്ഥനകളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് എന്നാഅ ഹരീഷ് പേരടി സന്തോഷ ചിത്രങ്ങളോടൊപ്പം കുറിച്ചത്.
താരം മിനിസ്‌ക്രിനിൽ എത്തിയത് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയലിലൂടെയാണ്. കോഴിക്കോട് ചാലപ്പുറത്ത് ഗോവിന്ദൻ നായരുടെയും സാവിത്രിയുടെയും മകനായി ജനിച്ച താരം സ്‌ക്കൂൾ കാലത്തുതന്നെ നാടകങ്ങളിൽ സജീവമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകൾ അതിനുശേഷം ചെയ്തു. 2008ൽ പ്രദർശനത്തിനെത്തിയ ബാലചന്ദ്രമേനോൻ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിളുടെ സിനിമയിലേക്ക് ചുവട് വച്ച താരം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്തു.