Latest News

20 വര്‍ഷത്തേക്ക് തുടര്‍ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാല്‍ തെറ്റില്ല; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
 20 വര്‍ഷത്തേക്ക് തുടര്‍ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാല്‍ തെറ്റില്ല; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാള സിനിമയിൽ സഹനായക വേഷങ്ങളിലൂടെ  ശ്രദ്ധേയനായി മാറിയ താരമാണ് ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.  മലയാളത്തിന് പുറമെ തമിഴിലും താരം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു.  സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും  സജീവമാകാറുള്ള താരമാണ് ഹരീഷ് പേരടി. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്ഹരീഷ് പേരടി. 

ഹരീഷ് പേരടിയുടെ കുറിപ്പ്

എല്ലാം തികഞ്ഞ പാര്‍ട്ടിക്കാരെല്ലാം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ണൂരില്‍ മാത്രമായ സ്ഥിതിക്ക്..സംസ്ഥാന കമ്മറ്റി ഓഫിസും കൂടെ കണ്ണൂരിലേക്ക് മാറ്റിയാല്‍ അതല്ലെ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുക …എവിടെക്കും പോവാന്‍ പറ്റിയ വിമാനതാവളവും ഉണ്ട്…

വിമാന കമ്പനിയെ ബഹിഷക്കരിച്ചവര്‍ക്കും എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കും…വെറുതെ പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്നവരും,മാക്‌സിമം പോയാല്‍ സംസ്ഥാന കമ്മറ്റിയില്‍ ഇരുന്ന് കണ്ണൂര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനും യോഗ്യതയുള്ള മറ്റ് ജില്ലക്കാരൊക്കെ വേണമെങ്കില്‍ കണ്ണൂരിലേക്ക് വണ്ടി കയറട്ടെ…കുറെ കാലം അങ്ങോട്ട് കയറിയതല്ലെ..

ഇനി ഇങ്ങോട്ട് കയറട്ടെ…20 വര്‍ഷത്തേക്ക് തുടര്‍ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാല്‍ തെറ്റില്ലാ എന്നാണ് എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത്..എന്ന് ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയാത്ത മണ്ടനും കമ്മിയും സംഘിയും കൊങ്ങിയും ആയ ഒരുത്തന്‍..

 

 

Actor hareesh peradi fb post about mv govindan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക