Latest News

അവള്‍ക്കൊപ്പം എന്ന പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ല; അവര്‍ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
 അവള്‍ക്കൊപ്പം എന്ന പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ല;  അവര്‍ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെയായിരുന്നു താരം പ്രേക്ഷകർക്ക് ഏറെ സുപരിചിതനായത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് എതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ,

 അവള്‍ക്കൊപ്പം എന്ന പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ല. അവര്‍ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്. പിള്ള ഭരിക്കും കേരളം. രാഷ്ട്രിയ വ്യഭിചാരം. പണത്തിനുമുകളില്‍ ഒരു ഇടതു ചിറകും പറക്കില്ല എന്ന് അടിവരയിടുന്നു. അതിജീവിതയുടെ ഹൈക്കോടതിയിലെ അലര്‍ച്ച. പെണ്‍മക്കളുള്ള എല്ലാ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നു..ഈ പെണ്‍കുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം. അവള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ ജനങ്ങളുടെ മനസ്സില്‍ നിങ്ങള്‍ വെറും 69 മാത്രമാകും. ജാഗ്രതൈ.

നിരവധി സിനിമകളിലും സീരിയലുകളിലും എല്ലാം തിളങ്ങിയ താരമാണ് ഹരീഷ് പേരടി. 2013  പുറത്തിറങ്ങിയ ലെഫ്റ്റ്  റൈറ്റ് ലെഫ്റ്റ് എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ ഒരു ബ്രേക്ക് സമ്മാനിച്ചത്.  തുടർന്ന് നിരവധി സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം മലയാള സിനിമയിൽ സജീവവുമാണ്.

Actor hareesh peradi facebook post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES