ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്; എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി നടൻ ഹരീഷ് പേരടി

Malayalilife
ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്; എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി നടൻ ഹരീഷ് പേരടി

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലേക്കും താരം ചേക്കേറി കഴിഞ്ഞു. അടുത്തിടെയായിരുന്നു താരം കോഴിക്കോട് സ്വപ്ന ഭവനം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.  എന്നാൽ ഇപ്പോൾ നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായാണ് ഹരീഷ് പേരടി ഇപ്പോൾ  എത്തിയിരിക്കുന്നത്. ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ 2022 ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്‌കാരം കേരളത്തിന് ലഭിക്കുമെന്നും അതിനു കാരണം തിരുവനന്തപുരംകണ്ണൂര്‍, കണ്ണൂര്‍തിരുവനന്തപുരം റൂട്ടില്‍ പെട്ടെന്നു യാത്രക്കാര്‍ വര്‍ധിച്ചതാണെന്നും പറയുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

രണ്ടാഴ്ച്ചക്കുള്ളില്‍ ഒരു പ്രമുഖ പത്രത്തില്‍ വരാവുന്ന വാര്‍ത്ത… ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്… കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍… അതേ സമയം ഇന്ത്യന്‍ റെയില്‍വേ വന്‍ ലാഭത്തിലേക്ക് പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം..

തിരുവനന്തപുരം കണ്ണൂര്‍..കണ്ണൂര്‍…തിരുവനന്തപുരം റൂട്ടില്‍ പെട്ടന്ന് യാത്രക്കാര്‍ വര്‍ദ്ധിച്ചതാണ് എന്നാണ് ഇന്‍ഡ്യന്‍ റെയില്‍വേയുടെ വിലയിരുത്തല്‍…2022 ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്‌ക്കാരം കേരളത്തിന്.

 

Actor hareesh peradi fb post about ep jayarajan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES