വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഭാര്യയും സിനിമയിലേക്ക് ചുവട് വച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലാണ് ചെമ്പന്റെ ഭാര്യ മറിയം തോമസ് അഭിനയിക്കുന്നത്. ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്.
ചെമ്പന്‍ വിനോദ് തന്നെയാണ് മറിയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മറിയത്തിന്റെ കഥാപാത്രത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്ലറിലും കാണിക്കുന്നുണ്ട്. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഡിംബറിലാണ് റിലീസ് ചെയ്യുന്നത്. വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിര്‍മ്മല്‍ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
റിമ കല്ലിങ്കല്‍, ആഷിഖ് അബു, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.