മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാലു വര്‍ഗീസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചാന്ദ്‌പൊട്ട് എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് താരം മലയാളത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ നല്ല സിനിമകളെ പറഞ്ഞ് മോശമാക്കാനോ മോശമായതിനെ നന്നാക്കാനോ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ബാലു വര്‍ഗീസ്. ‘വിചിത്രം’ എന്ന സിനിമാ റിലീസിന് മുന്നോടിയായി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
‘റിവ്യൂ എഴുതുന്നതിനെ തടയാനാകില്ല. ഒരു മോശം സിനിമയെ ആര്‍ക്കും പറഞ്ഞ് നല്ലതാക്കാന്‍ പറ്റില്ല. നല്ലതെങ്കില്‍ മോശമാക്കാനും പറ്റില്ല. മനപൂര്‍വ്വം ഒരു സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നത് ഒരു നല്ല പ്രവണതയല്ല. മികച്ച സിനിമയെ പറഞ്ഞ് മോശമാക്കുന്ന രീതിയുണ്ട്. പക്ഷെ, അവസാനം സിനിമ നല്ലതെങ്കില്‍ ആളുകള്‍ കണ്ടിരിക്കും. മോശമെങ്കില്‍ കാണില്ല,’ ബാലു വര്‍ഗീസ് പറഞ്ഞു.
ബാലു വര്‍ഗീസ് ഷൈന്‍ ടോം ചാക്കോ എന്നിവരാണ് വിചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം അച്ചു വിജയനാണ്.
ജാസ്മിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.