മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാലു വര്‍ഗീസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചാന്ദ്‌പൊട്ട് എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് താരം മലയാളത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ എലീനയെ ആദ്യമായി കണ്ടുമുട്ടിയത് സിനിമാ ലൊക്കേഷനില്‍ നിന്നാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
ലൊക്കേഷനില്‍ വെച്ച് കണ്ട കാര്യം പറയാം. ഹായ് ഐ ആം ടോണി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യം കാണുന്നത്. എന്റെ പെയര്‍ ആയി അഭിനയിക്കാന്‍ വന്നതാണ്. അതില്‍ അഭിനയിച്ചു. കണ്ട്, സംസാരിച്ച് പോയി. ഇടയ്ക്ക് എന്തൊക്കെയോ കാര്യം സംസാരിക്കാന്‍ എന്റെ അടുത്ത് വന്നിരുന്നു. എന്റെ സഹോദരന്‍ കൂടിയായ ജീന്‍ പോള്‍ ലാലാണ് സംവിധാനം. അതുകൊണ്ട് ആ സിനിമയുടെ കൂടെ മൊത്തത്തില്‍ ഞാനും ഉണ്ടായിരുന്നു.
അതിന്റെ ഇടയില്‍ സംസാരിച്ച് നല്ല സുഹൃത്തുക്കളായി. ഫ്രണ്ട്ഷിപ്പ് നല്ല രസമായിരുന്നു. അതുകൊണ്ട് ഈ ഫ്രണ്ട്ഷിപ്പ് കൊള്ളാമല്ലോ എന്ന് തോന്നി. പതുക്കെ പതുക്കെ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി. നമ്മള് കല്യാണം കഴിച്ചാല്‍ രസമായിരിക്കുമെന്ന് പിന്നെ ചിന്തിക്കേണ്ടി വന്നില്ല. എപ്പോഴും ഉണ്ടാവുന്നത് പോലെ അല്ലാതെ നല്ലൊരു കമ്പനിയാണെന്ന് എനിക്കും അവള്‍ക്കും തോന്നി.

ഓപ്പറേഷന്‍ ജാവ എന്ന സിനിമ സൈബര്‍ ക്രൈമുകളും നാട്ടില്‍ നടക്കുന്ന കാര്യങ്ങളുമൊക്കെയാണ് പറഞ്ഞത്. ഈ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അതേ അനുഭവം സെറ്റിലെ ഒരു ചേട്ടനും ഉണ്ടായി. ഗൂഗിള്‍ പേ യുടെ പാസ്‌വേര്‍ഡ് എന്തോ മാറി എന്ന് പറഞ്ഞ് ആരോ പുള്ളിയുടെ കൈയില്‍ നിന്നും നമ്പര്‍ വാങ്ങി. ഇരുപത്തി അയ്യായിരം രൂപയാണ് നഷ്ടപ്പെട്ടത്. ആദ്യം അയ്യായിരം പോയി. പിന്നെ പതിനയ്യായിരം ആയി. നമ്മുടെ ലൊക്കേഷനില്‍ തന്നെ ഇത് നടന്നു എന്നുള്ളത് ആദ്യം എല്ലാവര്‍ക്കും കോമഡിയായിട്ടാണ് തോന്നിയത്.
പിന്നെ അത് തിരികെ കൊണ്ട് വരാനുള്ള ലീഗല്‍ കാര്യങ്ങള്‍ നോക്കുന്നുണ്ടായിരുന്നു. ഇതൊക്കെ തന്നെ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് നമ്മുടെ ലൊക്കേഷനിലും ഇത് നടക്കുന്നത്. അത് വളരെ രസകരായിരുന്നു. ഷൂട്ടിങ്ങിനിടെയിലെ രസകരമായ സംഭവം പറയാന്‍ പറഞ്ഞാല്‍ അതിന് പറ്റിയൊരു അനുഭവമായിരുന്നു അതെന്നും ബാലു പറയുന്നു.