Latest News

എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്; കുറിപ്പ് പങ്കുവച്ച് നടൻ ബാബു രാജ്

Malayalilife
എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്; കുറിപ്പ് പങ്കുവച്ച് നടൻ ബാബു രാജ്

ലയാളസിനിമയില്‍ എക്കാലത്തും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നടനാണ് ബാബുരാജ്. വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങി നിന്ന താരം കോമഡിയും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചത് ഈയിടെയാണ്.  അടുത്തിടെയാണ് താരത്തിന്റെ ജോജി എന്ന ചിത്രം പ്രദർശനത്തിന് എത്തിയിരുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.  താരത്തിന്റെ   ജോമോന്‍ എന്ന കഥാപാത്രത്തിന് വമ്പന്‍ ജനപ്രീതിയാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ  സിനിമയിലെ കുടുംബം തകര്‍ത്തത് ബിന്‍സി എന്ന കഥാപാത്രമാണെന്ന് പറയുകയാണ് താരം.

ബാബുരാജിന്റെ കുറിപ്പിലൂടെ ....


ബിന്‍സി... പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍. വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി സ്ട്രീക്ട് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്. ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി.

എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്. ഇപ്പൊ അവസാനം എന്തായി. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന്‍ പാവമാണ്. മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല.. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബാബുരാജ് പറയുന്നത്.

Read more topics: # Actor babu raj,# note about joji movie
Actor babu raj note about joji movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക