Latest News

സിനിമയില്‍ എത്തിയ കാലത്തൊന്നും താന്‍ ഒരു നായകനാകുമെന്ന് കരുതിയിരുന്നില്ല; സിനിമയില്‍ ഹീറോ ആയതിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍

Malayalilife
സിനിമയില്‍ എത്തിയ കാലത്തൊന്നും താന്‍ ഒരു നായകനാകുമെന്ന് കരുതിയിരുന്നില്ല; സിനിമയില്‍ ഹീറോ ആയതിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍

ലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്റെ ലേബലിലുടെ മലയാള സിനിമയിലേക്ക് ചേക്കേറുകയും കൈനിറയെ അവസരങ്ങളായിരുന്നു അർജുനനെ തേടി മലയാള സിനിമയിൽ നിന്നും എത്തിയത്. അച്ഛൻ ഹരിശ്രീ അശോകന്റെ ലേബലിൽ ആയിരുന്നു അർജുൻ തിളങ്ങിയിരുന്നതും.  സഹനടനായുളള വേഷങ്ങളിലാണ് അര്‍ജുന്‍ കൂടുതല്‍ തിളങ്ങിയത്. ഒപ്പം വില്ലന്‍ റോളുകളിലും താരപുത്രന്‍ അഭിനയിച്ചു. അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി അര്‍ജുന്‍ അശോകന്‍ മാറിയത്. ബിടെക്ക്, പറവ, ജൂണ്‍, വരത്തന്‍ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.

' സിനിമയില്‍ എത്തിയ കാലത്തൊന്നും താന്‍ ഒരു നായകനാകുമെന്ന് കരുതിയിരുന്നില്ല. അങ്ങനെ ഒരു ആഗ്രഹം പോലും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വപ്നം കണ്ടുതുടങ്ങി. എന്നെ കൊണ്ട് പറ്റും എന്നൊരു വിശ്വാസം വന്നു. അങ്ങനെ ഒരു വിശ്വാസം വന്നില്ലായിരുന്നെങ്കില്‍ ബി ടെക്കിലും ജൂണിലുമൊക്കെ ചെയ്തതുപോലെ ചെറിയ ചെറിയ ക്യാരക്ടര്‍ ചെയ്ത് പോകുമായിരുന്നു. ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത ശേഷമുള്ള ആളുകളുടെ റെസ്പോണ്‍സ് കേള്‍ക്കുമ്പോള്‍ ആളുകള്‍ ഇത് ഏറ്റെടുത്തല്ലോ എന്ന് തോന്നും. പിന്നെ ഒരു സമയം കഴിഞ്ഞപ്പോള്‍ എനിക്ക് ഹീറോ ക്യാരക്ടേഴ്സിന്റെ സബ്ജക്ട് വന്നു തുടങ്ങി.


അപ്പോഴും എന്നെ കൊണ്ട് പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നുവെന്നും അര്‍ജുന്‍ അശോക് പറയുന്നു. അങ്ങനെയാണ് മെമ്പര്‍ രമേശന്റെ കഥയൊക്കെ കേള്‍ക്കുന്നത്. ചെയ്യണോ എന്ന കണ്‍ഫ്യൂഷന്‍ അപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ തന്നെ ചെയ്യണോ എന്നൊക്കെ അവരോട് ചോദിച്ചിരുന്നു. ഓരോ സിനിമകളും തന്നെ സംബന്ധിച്ച് ഓരോ പഠന ക്ലാസുകളാണെന്നും ഓരോ സിനിമയില്‍ അഭിനയിച്ചു വരുമ്പോഴും അവിടെ നിന്നും പുതുതായി പല കാര്യങ്ങളും തനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.


തുറമുഖം എന്ന സിനിമ കൂടി കഴിഞ്ഞപ്പോഴാണ് എനിക്കൊരു കോണ്‍ഫിഡന്‍സ് വന്നതെന്നും നടന്‍ പറയുന്നു.ഓരോ സിനിമയും ഓരോ ക്ലാസുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പല കാര്യങ്ങളും നമ്മള്‍ പഠിക്കും. പല തെറ്റുകളും മനസിലാക്കും. പറവയും അങ്ങനെയായിരുന്നു. രണ്ട് പടങ്ങള്‍ ശേഷമാണ് ഞാന്‍ പറവ ചെയ്യുന്നത്. അവിടെ എത്തിയ ശേഷം കുറേ കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. തുറമുഖം കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. വരത്തന്‍ കഴിഞ്ഞപ്പോഴും അങ്ങനെ തന്നെയായിരുന്നു. എന്റെ പണ്ടത്തെ പടങ്ങള്‍ എടുത്തു നോക്കുമ്പോള്‍ ആ വ്യത്യാസം നിങ്ങള്‍ക്ക് മനസിലാകും,' അര്‍ജുന്‍ അഭിമുഖത്തില്‍ പറഞ്ഞു.


 

Actor arjun ashokan words about hero character in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES