Latest News

50 ശതമാനം മോഹന്‍ലാല്‍; 20 ശതമാനം സുരേഷ് ഗോപി; ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താത്പര്യം; വിമര്‍ശനത്തിന് മറുപടിയുമായി നടൻ അനൂപ് മേനോൻ

Malayalilife
50 ശതമാനം മോഹന്‍ലാല്‍; 20 ശതമാനം സുരേഷ് ഗോപി; ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താത്പര്യം; വിമര്‍ശനത്തിന് മറുപടിയുമായി നടൻ അനൂപ് മേനോൻ

ലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ താരമാണ് അനൂപ് മേനോൻ. നിരവധി സിനിമകളിൽിടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന്  സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്. എന്നാൽ ഇപ്പോൾ തന്റെ അഭിനയത്തെ കുറിച്ചും സിനിമാ കരിയറിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോട് പ്രതികരിച്ച് അനൂപ് മേനോന്‍. തന്റെ അഭിനയം 50 ശതമാനം മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിനാണ് അനൂപ് മേനോന്‍ മറുപടി പറഞ്ഞിരിക്കുന്നത്.

”അഭിനയത്തില്‍ അനൂപ് മേനോന്‍ അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോന്‍ എന്ന നടന്‍. ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താല്‍പര്യം” എന്നാണ് നടന് എതിരെ എത്തിയ കമന്റ്.

ഈ കമന്റിനെ കുറിച്ചുള്ള ചോദ്യത്തിന് ‘അത് അയാളുടെ അഭിപ്രായമല്ലേ, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല’ എന്നാണ് അനൂപ് മേനോന്‍ പോപ്പര്‍ സ്റ്റോപ് മലയാളം ചാനലിനോട് പ്രതികരിക്കുന്നത്. അതേസമയം അനൂപ് മേനോന്റെതായി  21 ഗ്രാംസ് എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.
സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ് മാര്‍ച്ച് 18 പുറത്തിറങ്ങുന്ന ചിത്രം.  അനൂപ് മേനോന്‍ ചിത്രത്തിൽ ഒരു കൊലപാതകത്തെ തുടര്‍ന്ന് അതന്വേഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുന്നത്. അനൂപ് സംവിധാനം ചെയ്യുന്ന പത്മ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

Actor anoop menon words about negative criticism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക