Latest News

ശിവരാത്രി ദിനത്തില്‍ നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരമായി തൊഴുത് നില്ക്കുന്ന ചിത്രം പങ്ക് വച്ച സാറാ അലി ഖാന് നേരെ വിമര്‍ശന പെരുമഴ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയെന്നും വിഗ്രഹാരാധന പാപമെന്നും നടി നരകത്തില്‍ പോകുമെന്നും കമന്റുകള്‍

Malayalilife
 ശിവരാത്രി ദിനത്തില്‍ നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരമായി തൊഴുത് നില്ക്കുന്ന ചിത്രം പങ്ക് വച്ച സാറാ അലി ഖാന് നേരെ വിമര്‍ശന പെരുമഴ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയെന്നും വിഗ്രഹാരാധന പാപമെന്നും നടി നരകത്തില്‍ പോകുമെന്നും കമന്റുകള്‍

സ്ത്രധാരണത്തിന്റെ പേരില്‍ എ്ന്നും സൈബര്‍ ആക്രമണം നേരിടാറുള്ള നടിയാണ് സാറാ അലിഖാന്‍. എന്നാലിപ്പോള്‍ മഹാശിവരാത്രി ദിനത്തില്‍ നടി പങ്ക് വച്ച പോസ്റ്റ് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍ സാറ പങ്കുവച്ചത്. 

'ജയ് ബോലേ നാഥ്' എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നു.
പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ താരത്തിന് നേരെ വിദ്വേഷപരമായ കമന്റുകളാണ് ഉയരുന്നത്. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാന്‍ പോലും സാറ അലി ഖാന്‍ അര്‍ഹയല്ല എന്നുമാണ് ചില കമന്റുകള്‍. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും, സാറ നരകത്തില്‍ പോകുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ സാറയെ പിന്തുണച്ചു കൊണ്ട് താരത്തിന്റെ ആരാധകരും എത്തുന്നുണ്ട്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഹിന്ദുക്കള്‍ മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഈദ് ആശംസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുസ്ലീമുകള്‍ക്ക് ശിവരാത്രി ആശംസിച്ചുകൂടാ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

സാറ അലിഖാന്റെ അമ്മ അമൃത സിംഗ് ഹിന്ദുവും അച്ഛന്‍ സെയ്ഫ് അലിഖാന്‍ മുസ്ലീം മതവിശ്വാസിയുമാണ്. അതുകൊണ്ട് തന്നെ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ഒരു മതേതര വ്യക്തിയായിട്ടാണ് തന്റെ മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതെന്ന് സാറ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sara Ali Khan (@saraalikhan95)

Actor Sara Ali Khan attacked by Islamists

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES