മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് രമേശ് പിഷാരടി. താരം ഒരു നടൻ എന്നതിലുപരി സ്റ്റേജ് കലാകാരനും സംവിധായകനുമാണ്. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. തുടർന്ന് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി സിനിമ മേഖലയിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യ സിനിമയായ കപ്പൽ മുതലാള’ എന്ന ചിത്രത്തിൽ താൻ ചെയ്ത ഒരു രംഗം സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമായി പോയി എന്ന് താരം തുറന്ന് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വാക്കുകൾ സിനിമയിൽ ഞാൻ റൊമാൻസ് ചെയ്തിട്ടില്ല. ആരും അതിനുള്ള അവസരവും തന്നിട്ടില്ല. ‘നീ എന്റെ സിനിമയിൽ പ്രണയിച്ചോളൂ’ എന്ന് പറഞ്ഞു ആരും വിളിച്ചിട്ടില്ല. ആക്ഷന്റെ കാര്യം പറഞ്ഞാൽ അതിലും രസമാണ്. ഞാൻ ആകെ ചെയ്ത ഒരേയൊരു ആക്ഷൻ ‘കപ്പൽ മുതലാളി’ എന്ന സിനിമയിലേതാണ്. അതാണേൽ കൈവിട്ടു പോയ സീനാണ്. സിനിമയുടെ അവസാന ഭാഗത്ത് ഞാൻ നീന്തി നീന്തി ഒരു ഹൗസ് ബോട്ടിൽ പിടിച്ചു കയറണം. എനിക്കാണേൽ നീന്തലും വലിയ വശമില്ല. ഞാൻ ആ സീൻ ചെയ്തപ്പോൾ അത് സിനിമയിൽ ഉൾപ്പെടുത്താൻ പറ്റാത്ത വിധം മോശമായിരുന്നു. കുരങ്ങന്മാരൊക്കെ മരത്തിൽ വലിഞ്ഞു പിടിച്ചു കയറുന്ന പോലെയൊക്കെ തോന്നും.
ഏറ്റവും ഒടുവിലായി രമേശ് പിഷാരടി മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ ആണ് സംവിധാനം ചെയ്ത ചിത്രം. ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.