Latest News

വിമാനത്തില്‍ കയറാനുള്ള എയ്റോബ്രിജില്‍ താനടക്കമുള്ളവരെ ജീവനക്കാര്‍ പൂട്ടിയിട്ടു; ടോയ്ലറ്റില്‍ പോകാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥ; വിമാനകമ്പനിയുടെ പേര് വെളിപ്പെടുത്താതെ ദുരനുഭവം പങ്ക് വച്ച് രാധികാ ആപ്‌തേ

Malayalilife
വിമാനത്തില്‍ കയറാനുള്ള എയ്റോബ്രിജില്‍ താനടക്കമുള്ളവരെ ജീവനക്കാര്‍ പൂട്ടിയിട്ടു; ടോയ്ലറ്റില്‍ പോകാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥ; വിമാനകമ്പനിയുടെ പേര് വെളിപ്പെടുത്താതെ ദുരനുഭവം പങ്ക് വച്ച് രാധികാ ആപ്‌തേ

വിമാനത്താവളത്തിലെ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രാധിക ആപ്തെ. വിമാനം വൈകിയതിനെത്തുടര്‍ന്ന് താനും സഹയാത്രികരും വിമാനത്താവളത്തില്‍ കുടുങ്ങിയെന്ന് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത

വിമാനം വന്നെന്നും വിമാനത്തില്‍ കയറാമെന്നും പറഞ്ഞ് കൊണ്ടുപോയ തന്നെയും മറ്റ് യാത്രക്കാരെയും വിമാനക്കമ്പനി എയ് റോബ്രിഡ്ജില്‍ പൂട്ടിയിട്ടെന്നാണ് നടി പങ്ക് വച്ചത്.

ഏത് വിമാനത്താവളമാണെന്നോ ഏത് എയര്‍ലൈന്‍സ് ആണെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോയും രാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ 8.30തിന് ആയിരുന്നു എന്റെ ഫ്ളൈറ്റ്. ഇപ്പോള്‍ 10.50 കഴിഞ്ഞു. ഫ്‌ളൈറ്റ് ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ വിമാനം എത്തിയെന്ന് അറിയിച്ച്, ഞങ്ങളെ ജീവനക്കാര്‍ എയ്റോബ്രിജിലെത്തിച്ചു. അവിടെ പൂട്ടിയിട്ടു. യാത്രക്കാരില്‍ ചെറിയ കുട്ടികളും പ്രായമായവരുമെല്ലാമുണ്ട്. ഒരു മണിക്കൂറോളമായി പൂട്ടിയിട്ടിട്ട്. സെക്യൂരിറ്റി ഡോര്‍ തുറക്കുന്നില്ല.'- എന്നാണ് നടിയുടെ കുറിപ്പില്‍ പറയുന്നത്.

ടോയ്ലറ്റില്‍ പോകാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നും കുറിപ്പിലുണ്ട്. ചില്ലുവാതിലിന് സമീപത്തുനിന്ന് യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരോട് സംസാരിക്കുന്നതിന്റെയും വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika (@radhikaofficial)

Read more topics: # രാധിക ആപ്തെ.
Actor Radhika Apte Locked In Airport For Hours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക