മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് താന്‍ കോണ്‍ഗ്രസിലെത്തിയത്; കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യം: രമേശ് പിഷാരടി

Malayalilife
 മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് താന്‍ കോണ്‍ഗ്രസിലെത്തിയത്; കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യം: രമേശ് പിഷാരടി

ലയള സിനിമയുടെ പ്രിയ താരങ്ങളാണ് രമേശ് പിഷാരടിയും ധർമജൻ ബോള്ഗാട്ടിയും. ഇരുവരും ഒരുമിച്ചുള്ള വേദികൾ പ്രേക്ഷകരെ ഹാസ്യത്തിന്റെ വേദിയിലേക്ക് ആണ് നയിക്കുന്നതും. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക്  ഇപ്പോൾ തന്റെ പ്രിയ സുഹൃത്തും  നടനും സംവിധായകനുമായ രമേഷ് പിഷാരടിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. 
 രമേഷ് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. നടന്‍ ഇടവേള ബാബുവും അതേ  വേദിയിൽ തന്റെ സാന്നിധ്യം അറിയിച്ചു.

താന്‍ കോണ്‍ഗ്രസിലെത്തിയത് മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ്  രമേഷ് പിഷാരടി പറഞ്ഞു.  പിഷാരടി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് പറഞ്ഞത്.  കോണ്‍ഗ്രസ് ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ്. അഭിമാനം തോന്നുന്ന കാര്യമാണ് ഇത്. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല, എന്നാല്‍ ധര്‍മജന് സീറ്റ് കൊടുത്താല്‍ വിജയിപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

കോമഡിക്കാരെല്ലാം കോണ്‍ഗ്രസിലേക്കെന്ന പരിഹാസത്തിനും പിഷാരടിയുടെ പക്കൽ മറുപടി ഉണ്ടായിരുന്നു. ചിരി ഒരു വികസന പ്രവര്‍ത്തനമാണ്. തമാശ പറയുന്നത് കുറവായി കാണരുതെന്നും കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യമാണെന്നും . കോമഡിക്കാരല്ലേ വന്നത്, ഭീഷണിപ്പെടുത്തുന്നവരല്ലല്ലോ എന്നും ഹാസ്യരൂപേണ പിഷാരടി മറുപടി നല്‍കി.
 

Actor RAMESH PISHARODY statement about congress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES