തമിഴിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബാല. നിരവധി മലയാളം ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെ ബാല മലയാളത്തിന്റെ മരുമകനുമായി മാറി. എന്നാല്‍ അധികം വൈകാതെ ദമ്പതികള്‍ വേര്‍പ്പിരിഞ്ഞു. ഇവരുടെ ഏകമകന്‍ അവന്തിക എന്നറിയപ്പെടുന്ന പാപ്പു അമ്മ അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. എന്നാൽ ഇപ്പോൾ നടനാകട്ടെ മകളെ പാപ്പു എന്നും അവന്തിക എന്നും പേരിട്ട് വിളിച്ചത് മുതല്‍ അവള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറയുകയാണ്.
എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവാണമെന്ന് അവരാണോ പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ചിരിവരും. ഒരിക്കല്‍ ഒരു ചേച്ചി എന്നോട് പറഞ്ഞു മോള് ഹാപ്പി അല്ല. നിങ്ങള് വിട്ട് കൊടുത്തേക്ക് എന്ന്. അപ്പോള്‍ ഞാന്‍ അവരോട് നിങ്ങള്‍ക്ക് എത്ര മക്കളുണ്ടെന്ന് തിരിച്ച് ചോദിച്ചു. രണ്ട് മക്കളുണ്ടെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ എറണാകുളത്തുള്ള ഒരു അനാഥാലയത്തില്‍ അവരെ വിട്ടേക്ക്, അവിടെ നിന്ന് പഠിച്ചോട്ടെ, നിങ്ങള്‍ നോക്കെണ്ടന്ന് ഞാനും പറഞ്ഞു. എന്താ ബാല ഈ പറയുന്നേന്നായി അവര്‍. നിങ്ങള്‍ക്ക് അടുത്തുള്ളവന്റെ ജീവിതത്തില്‍ കേറി അഭിപ്രായം പറയാം. അവനന്റെ കാര്യം പറയുമ്പോള്‍ പറ്റില്ല.
ഒരു അഭിപ്രായം പറയുമ്പോള്‍ എല്ലാവരും ചിന്തിക്കണം. അടുത്തവന്റെ ജീവിതം എന്താണെന്ന് പറയരുത്. ദൈവത്തോട് പോയി ആവശ്യമില്ലാത്ത പ്രാര്‍ഥന നടത്തരുത്. ദുഷ്ടന്‍ നല്ലവന്റെ ഫലം ചെയ്യും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നോക്കണം. അവള്‍ ജനിക്കുന്നതിന് മുന്‍പേ എത്ര കാര്യങ്ങളുണ്ട്. മകളെ പാപ്പു എന്ന് വീട്ടില്‍ വിളിക്കുന്നതും അവന്തിക എന്ന പേരിട്ടതും ഞാനാണ്. അടുത്തിടെ എന്റെ മകള്‍ അഞ്ച് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു. അത് അഞ്ച് ജന്മം ഉള്ളത് പോലെയാണ്. ഓരോ നിമിഷവും മറക്കാന്‍ പറ്റാത്തതാണ്. എന്നെ കുറിച്ച് നിങ്ങളെല്ലാവരും ചിന്തിക്കുന്നുണ്ട്. എനിക്കെത്രയാണ് വയസ്.
ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ മകളോട് അവളുടെ ഏറ്റവും വലിയ ഫ്രണ്ട് ആരാണെന്ന് ചോദിച്ചു. ഒരു പേര് പറഞ്ഞു. കൂട്ടുകാരിയെ ഭയങ്കര ഇഷ്ടമാണോന്ന് ചോദിച്ചപ്പോള്‍ അവള്‍ക്കും അച്ഛന്‍ അടുത്തില്ലെന്നാണ് മറുപടി പറഞ്ഞത്. എന്ത് ചെയ്യാന്‍ പറ്റും. പുറത്ത് ലോകത്തോട് ഞാന്‍ എത്ര തുറന്ന് പറഞ്ഞാലും മനസിലാക്കാന്‍ പറ്റില്ല. പലര്‍ക്കും അത് മനസിലാക്കേണ്ട ആവശ്യമില്ല. എന്റെ മകളെ പറ്റി എനിക്കുറപ്പുണ്ട്. എല്ലാ ദൈവങ്ങളോടും പ്രാര്‍ഥിക്കാറുണ്ട്. ഇത്രയും അത്ഭുതങ്ങള്‍ കാണിച്ച ദൈവം എന്റെ മരണശേഷം അത് നടത്തി കൊണ്ട് പോകാന്‍ എന്റെ മകളുണ്ടാവും. എനിക്കത് മതി... എന്നുമാണ് ബാല പറയുന്നത്.