Latest News

അത് എന്നും അദ്ദേഹത്തോടുള്ള സ്നേഹപൂര്‍വമായ എന്റെ പരാതിയാണ്; മനസ്സ് തുറന്ന് നടൻ അശോകൻ

Malayalilife
അത് എന്നും അദ്ദേഹത്തോടുള്ള സ്നേഹപൂര്‍വമായ എന്റെ പരാതിയാണ്; മനസ്സ് തുറന്ന് നടൻ അശോകൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് അശോകൻ. മലയാള  സിനിമയ്ക്ക് പ്രേം പ്രകാശ്‌ നത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ പരിചയപ്പെടുത്തിയ ഒരു നായകൻ കൂടിയാണ് അദ്ദേഹം. ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ  അശോകന്‍ തന്‍റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്നു തുറന്നു പറയുകയാണ്.  തനിക്ക് പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമകളില്‍ പോലും വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ തുറന്നു പറച്ചില്‍.

“പ്രേം പ്രകാശ്‌ ചേട്ടന്‍ നിര്‍മ്മിച്ച് പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന്‍ സാറിനോടും, പ്രേം പ്രകാശ്‌ ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്. പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി.

പക്ഷേ പ്രേം പ്രകാശ്‌ ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും അദ്ദേഹത്തോടുള്ള സ്നേഹപൂര്‍വമായ എന്റെ പരാതിയാണ്. എത്രയോ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച പ്രേം പ്രകാശ്‌ ചേട്ടന്റെ ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ കാര്യമോര്‍ത്ത് ഞാന്‍ ഇന്നും സങ്കടപ്പെടാറുണ്ട്”. അശോകന്‍ പങ്കുവയ്ക്കുന്നു

Actor Ashokan words about prem prakash movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക