Latest News

ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും റൈഡിന് പോകും; അല്ലെങ്കില്‍ ആരുടെയെങ്കിലും മെക്കിട്ട് കയറുകയായിരിക്കും: അർജുൻ അശോകൻ

Malayalilife
ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും റൈഡിന് പോകും; അല്ലെങ്കില്‍ ആരുടെയെങ്കിലും മെക്കിട്ട് കയറുകയായിരിക്കും: അർജുൻ അശോകൻ

ലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്റെ ലേബലിലുടെ മലയാള സിനിമയിലേക്ക് ചേക്കേറുകയും കൈനിറയെ അവസരങ്ങളായിരുന്നു അർജുനനെ തേടി മലയാള സിനിമയിൽ നിന്നും എത്തിയത്. . അച്ഛൻ ഹരിശ്രീ അശോകന്റെ ലേബലിൽ ആയിരുന്നു അർജുൻ തിളങ്ങിയിരുന്നതും.  സഹനടനായുളള വേഷങ്ങളിലാണ് അര്‍ജുന്‍ കൂടുതല്‍ തിളങ്ങിയത്. ഒപ്പം വില്ലന്‍ റോളുകളിലും താരപുത്രന്‍ അഭിനയിച്ചു. അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി അര്‍ജുന്‍ അശോകന്‍ മാറിയത്.  എന്നാൽ ഇപ്പോൾ ദേഷ്യം വന്നാല്‍ വണ്ടി എടുത്ത് എങ്ങോട്ടെങ്കിലും റൈഡിന് പോകുമെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. വണ്ടി എടുത്ത് പോകുമ്പോള്‍ സൂക്ഷിക്കണം, നേരത്തെ എത്തണം എന്നൊക്കെ ഉപദേശങ്ങള്‍ തരും. അര്‍ജുന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ . അതിനാല്‍ വണ്ടി ഇടിച്ചാല്‍ വീട്ടില്‍ പറയാന്‍ പേടിയാണ് എന്നാണ്  പറയുന്നത്.

ഇടയ്ക്ക് വണ്ടി ഇടിക്കുമ്പോള്‍ പറയാന്‍ പേടിയായിരുന്നു. ഇപ്പോള്‍ പേടിയില്ല. പണ്ട് പേടിയായിരുന്നു. അച്ഛന്‍ വാങ്ങി തന്നൊരു വണ്ടിയുണ്ടായിരുന്നു ഐ ട്വന്റി. വീട്ടില്‍ ഭയങ്കര ഓര്‍ത്തഡോക്സ് ആണ്. അപ്പോള്‍ ശാന്തി കവടി നിരത്തി പറയും ഒരു അപകടം കാത്തിരിപ്പുണ്ടെന്നൊക്കെ. അത് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാകും. ഒരു ദിവസം വണ്ടിയെടുത്ത് പോയി. മഴയത്തായിരുന്നു. വണ്ടി ഇടിച്ചു. നേരത്തെ തന്നെ അമ്മ പറയുമായിരുന്നു സൂക്ഷിക്കണം, വണ്ടിയെടുക്കരുത്, നേരത്തെ വീട്ടില്‍ കയറണം എന്നൊക്കെ. അതുകൊണ്ട് നല്ല പേടിയായിരുന്നു. ബോണറ്റൊന്നുമുണ്ടായിരുന്നില്ല വണ്ടിയ്ക്ക്.

ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും െൈറഡിന് പോകും. അല്ലെങ്കില്‍ ആരുടെയെങ്കിലും മെക്കിട്ട് കയറുകയായിരിക്കും. ആരെങ്കിലും വരും കൃത്യം സമയത്ത് തന്നെ എന്നാണ് അര്‍ജുന്‍ പറയുന്നത്. അതേസമയം, മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ചിത്രമാണ് അര്‍ജുന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Actor Arjun Ashokan words about ride and car crash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES