Latest News

ഇറ ഖാന്റെ വിവാഹം ജനുവരി മൂന്നിന്; അവനെ തെരഞ്ഞെടുത്തതില്‍ താന്‍ സന്തോഷവാനാണ്; മകളുടെ വിവാഹ വിശേഷങ്ങളുമായി ആമിര്‍ ഖാന്‍.

Malayalilife
ഇറ ഖാന്റെ വിവാഹം ജനുവരി മൂന്നിന്; അവനെ തെരഞ്ഞെടുത്തതില്‍ താന്‍ സന്തോഷവാനാണ്; മകളുടെ വിവാഹ വിശേഷങ്ങളുമായി ആമിര്‍ ഖാന്‍.

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകന്‍ ഇറാ ഖാനും പ്രേക്ഷകര്‍ക്ക് സുപരിചതയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമാണ് ആമിറിന്റെ മകള്‍ ഇറാ ഖാന്‍. ഇറാ ഖാനും കാമുകന്‍ നുപുറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാന്‍ മകളുടെ വിവാഹം എന്നായിരിക്കും എന്ന് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

ജനുവരി മൂന്നിനാണ് മകള്‍ ഇറയുടെ വിവാഹം. നുപൂര്‍ എന്നാണ് വരന്റെ പേര്. വരന്‍ ജിം ട്രെയ്നറാണ്. വളരെ സ്നേഹമുള്ള ഒരു വ്യക്തിയാണ്. മകള്‍ തന്നെയാണ് അവളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. വിഷാദ സമയങ്ങളില്‍ അവളെ പിന്തുണച്ച് ഒപ്പമുണ്ടായിരുന്നു. മകളുടെ തിരഞ്ഞെടുപ്പില്‍ താന്‍ വളരെ സന്തുഷ്ടനാണ്. അവര്‍ വളരെ സന്തോഷത്തോടെ പരസ്പരം പിന്തുണച്ച് ജീവിക്കും. നുപൂര്‍ മരുമകനല്ല, മകനാണ് എനിക്ക്.' ആമിര്‍ ഖാന്‍ പറഞ്ഞു.

കാമുകന്‍ നുപുറുമായുള്ള ഇറയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നതാമ്. അതേസമയം സിതാരെ സമീന്‍ പാര്‍ എന്ന ചിത്രത്തിലാണ് ആമിര്‍ ഖാന്‍ ഇനി നായകനാവുന്നത്.എട്ടുവയസുകാരനായ ഉപാന്റെയും അദ്ധ്യാപകന്റെയും കഥ പറയുന്ന ചിത്രംസിതാരെ സമീന്‍ പറിന്റെ രണ്ടാം ഭാഗമാണ് . ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി അവസാനം പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Aamir Khan Confirms Daughter Ira Wedding Date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക