Latest News

അയ്യര്‍ നൂറ് കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: വാക്ക് പാലിച്ചു; വൈറലായി ചിത്രങ്ങള്‍

Malayalilife
അയ്യര്‍ നൂറ് കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: വാക്ക് പാലിച്ചു; വൈറലായി  ചിത്രങ്ങള്‍

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സേതുരാമനായി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തുന്ന ചിത്രമാണ് സി.ബി.ഐ 5 ദി ബ്രയിന്‍.സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന്  ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ  സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച്‌ എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍.  ചിത്രം 100 കോടി കളക്ഷന്‍ സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് നേടുമെന്ന് ലവിന്‍ ജോര്‍ജ്ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു.  സിബിഐ 5 ടീസര്‍ പങ്കുവച്ച്‌ വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന്‍ അറിയിച്ചിരുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന്‍ പറഞ്ഞിരുന്നു.

എന്നാല്‍,  അത്ര മികച്ച അഭിപ്രായം റിലീസ് ആയ സിനിമയ്ക്ക് ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ ആരാധകന്‍. ആരാധകന്‍ സിനിമയുടെ ഫൈനല്‍ കളക്ഷന്‍ വരുന്നത് വരെ  കാത്തിരുന്നില്ല.  ഇയാള്‍ ഇപ്പോൾ  പാതി മീശ ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് വടിച്ചത്. പാതി മീശ വടിച്ച ചിത്രം ഇയാള്‍ തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്തിരിക്കും എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്‌ഷന്‍. ആരാധകന്റെ ചിത്രം സോഷ്യല്‍ മീഡയയില്‍ വൈറലായി.

A fan gave promise full fill cbi 5 movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES