Latest News

സ്വന്തം ജീവിതകഥ പറഞ്ഞ് യഥോ ഹസ്ത തഥോ മനഃ; ഡോക്യുമെന്ററി ചിത്രം പുറത്തിറക്കി റഹ്മാൻ

Malayalilife
സ്വന്തം ജീവിതകഥ പറഞ്ഞ് യഥോ ഹസ്ത തഥോ മനഃ; ഡോക്യുമെന്ററി ചിത്രം പുറത്തിറക്കി റഹ്മാൻ

ശ്രീജിത്ത് സംവിധാനം ചെയ്ത് അഭിനയിച്ച ഡോക്യുമെന്ററി ചിത്രം യഥോ ഹസ്ത തഥോ മനഃ സിനിമാതാരം റഹ്മാൻ റിലീസ് ചെയ്തു . നൃത്തവേദികളിൽ വിസ്മയം തീർത്ത ശ്രീജിത്ത് മാരിയിൽ സിനിമാരംഗത്തേക്കും ചുവടർപ്പിക്കുകയാണ്. അഭിനയത്തിലേക്കും സംവിധാനത്തിലേക്കുമാണ് ശ്രീജിത്ത് ചുവടുവയ്ക്കുന്നത് .സ്വന്തം ജീവിത അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ചിത്രം സിനിമ കൂടാതെ ആൽബരൂപത്തിലും , ഡോക്യുമെന്ററി രൂപത്തിലും ഇറങ്ങും. ഇത്തരത്തിൽ ഇറങ്ങുന്ന ആദ്യ സംരംഭം കൂടി ആവും ശ്രീജിത്തിന്റെ യഥോ ഹസ്ത തഥോ മനഃ. 

ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരുന്നത് ചീഫ് ഡയറക്ടർ ആയ പ്രവീൺ കുമാറും ശ്രീജിത്ത് ആലങ്ങാടും ചേർന്നാണ് . വിനീതിന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് സാരംഗ് വിഷ്ണു ആണ്.  ചിത്രത്തിന്റെ നരേഷൻ നിർവഹിച്ചത് നിജി സിറാജ് ആണ് . കണ്ണൻ ആണ് സൗണ്ട് മിക്സിങ് ചെയ്യുന്നത്. 

A documentary on Naatyapraveen sreejith mariyial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES