Latest News

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമ; ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ; പൂര്‍ണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു; മുന്‍ ഭര്‍ത്താവ് എ എല്‍ വിജയുടെ വിവാഹത്തില്‍ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ

Malayalilife
വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമ; ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ; പൂര്‍ണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു; മുന്‍ ഭര്‍ത്താവ് എ എല്‍ വിജയുടെ വിവാഹത്തില്‍ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ

മുന്‍ ഭര്‍ത്താവ് സംവിധായകന്‍ എ.എല്‍. വിജയ്യ്ക്കു വിവാഹാശംസകള്‍ നേര്‍ന്ന് നടി അമല പോള്‍. അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിന് വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ'ആടൈ'യുടെ പ്രചാരണ പരിപാടിക്കിടയിലാണ് മുന്‍ ഭര്‍ത്താവിനെക്കുറിച്ച് താരം സംസാരിച്ചത്.

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയായിരുന്നു വധു.

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.' അമല പറഞ്ഞു. വിജയ്യുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോള്‍ പറഞ്ഞു.

2011-ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍ വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.

Read more topics: # amala paul,# al vijay,# remarriage
amala paul says about ex husbands remarriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക