അരുള്‍നിതിയും, മംമ്ത മോഹന്‍ദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'മൈ ഡിയര്‍ സിസ്റ്റര്‍'-ന്റെ ടൈറ്റില്‍ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തില്‍ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂര്‍ത്തത്തെ ആസ്പദമാക്കിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം പാഷന്‍ സ്റ്റുഡിയോസ്, ഗോള്‍ഡ്മൈന്‍സ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറില്‍ സുധന്‍ സുന്ദരവും മനീഷ് ഷായും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
'യെന്നങ്ക സര്‍ ഉങ്ക സട്ടം' എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം പുതിയൊരു പ്രമേയവുമായി എത്തുകയാണ് പ്രഭു ജയറാം. 2021 റിലീസ് ചെയ്യപ്പെട്ട 'യെന്നങ്ക സര്‍ ഉങ്ക സട്ടം' മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തില്‍ അരുള്‍നിതിയെയും മംമ്തയെയും കൂടാതെ അരുണ്‍പാണ്ഡ്യന്‍, മീനാക്ഷി ഗോവിന്ദരാജന്‍ തുടങ്ങിയവരും അണിനിരക്കുന്നു. നിവാസ് കെ പ്രസന്ന ഗാനങ്ങളൊരുക്കുന്ന 'മൈ ഡിയര്‍ സിസ്റ്റര്‍'-ന്റെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് വെട്രിവേല്‍ മഹേന്ദ്രനും എഡിറ്റിങ് വെങ്കട്ട് രാജനുമാണ്. എ. കുമാര്‍ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 2024-ലെ വിജയ് സേതുപതി ചിത്രം 'മഹാരാജ'-ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് 'മൈ ഡിയര്‍ സിസ്റ്റര്‍'. ചിത്രത്തിന്റെ റിലീസ് 2026-ന്റെ ആദ്യ പകുതിയില്‍ പ്രതീക്ഷിക്കാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
സംവിധായകന്‍ പ്രഭു ജയറാം പറയുന്നതനുസരിച്ച്,'ചിത്രത്തിന്റെ കഥാതന്തു പ്രധാന കഥാപാത്രമായ പച്ചൈ കൃഷ്ണന്‍ - കടുത്ത പുരുഷാധികാരവാദി - തന്റെ മൂത്ത സഹോദരിയായ നിര്‍മലാദേവി എന്ന പ്രതിബദ്ധ ഫെമിനിസ്റ്റുമായുള്ള ആശയപരമായ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയതാണ്. ചിത്രീകരണ സമയത്ത് അരുള്‍നിതി - മംതാ മോഹന്‍ദാസ് എന്നിവര്‍ തമ്മിലുണ്ടായ യഥാര്‍ത്ഥ ജീവിതത്തിലെ ഹാസ്യപരമായ ഇടപെടലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രമോഷണല്‍ മെറ്റീരിയലില്‍ തെയ്യാറാക്കിയിട്ടുള്ളത്.
പാഷന്‍ സ്റ്റുഡിയോസിന്റെ നിര്‍മ്മാതാവ് സുധന്‍ സുന്ദരം പറഞ്ഞു -'വ്യത്യസ്തവും അര്‍ത്ഥപൂര്‍ണ്ണവുമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന കലാകാരന്മാരുമായി സഹകരിക്കുന്നത് ഞങ്ങള്‍ക്കൊരു അഭിമാനമാണ്. തിരക്കഥകളുടെ തിരഞ്ഞെടുപ്പില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്ന അരുള്‍നിതി, ഈ ഹൃദ്യമായ കഥയിലൂടെ വീണ്ടും തന്റെ അഭിനയ വൈവിധ്യം തെളിയിച്ചിരിക്കുകയാണ്. മംതാ മോഹന്‍ദാസ് - പറയേണ്ടതില്ല, അതുല്യമായ ആഴവും വ്യക്തിത്വവുമുള്ള കലാകാരിയാണ്. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ, സിനിമയുടെ ഭാവവും ആത്മാവും പ്രതിഫലിപ്പിക്കുന്ന ഒരത്യന്തം മനോഹരമായ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നു.
കലാസംവിധാനം - കെ ആറുസാമി, സഹ സംവിധായകര്‍ - കപില്‍ ദേവ്. എം & ആഷിഷ്. ബി, ഗാനരചന - ഉമാ ദേവി, മോഹന്‍ രാജന്‍, വിഘ്‌നേഷ് ശ്രീകാന്ത്, ജെഗന്‍ കവിരാജ്, പ്രഭു ജയറാം, സ്റ്റണ്ട് - ഗണേഷ്, കൊറിയോഗ്രാഫര്‍ - ശങ്കര്‍ ആര്‍, സ്റ്റില്‍സ് - ആകാശ് ബാലാജി, വസ്ത്രാലങ്കാരം - ദിനേശ് മനോഹരന്‍, DI കളറിസ്റ്റ് - ജോണ്‍ ശ്രീറാം, VFX സൂപ്പര്‍വൈസര്‍ - ഫാസില്‍, DI & VFX സ്റ്റുഡിയോ - പിക്‌സല്‍ ലൈറ്റ്‌സ്, സൗണ്ട് ഡിസൈന്‍ - ജെയ്സണ്‍ ജോസ്, ഡാനിയല്‍ ജെഫേഴ്സണ്‍, ഡബ്ബിംഗ് എഞ്ചിനീയര്‍ - എന്‍ വെങ്കട് പാരി, DUB, SFX & Mix - ഫോര്‍ ഫ്രെയിംസ്.