Latest News

ലോകേഷിന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കുമായി സന്തോഷ് ശിവന്‍; 'മുംബൈകാര്‍' ട്രെയ്ലര്‍ എത്തി

Malayalilife
 ലോകേഷിന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കുമായി സന്തോഷ് ശിവന്‍; 'മുംബൈകാര്‍' ട്രെയ്ലര്‍ എത്തി

ലോകേഷ് കനകരാജ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്കുമായി സന്തോഷ് ശിവന്‍. 'മുംബൈകാര്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സന്തോഷ് ശിവന്‍ 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനാകുന്നത്.

വിക്രാന്ത് മസ്സേ, താനിയ മാണിക്ടല, രാഘവ് ബിനാനി, ഹൃദു ഹറൂണ്‍, ഇഷാന്‍ മിശ്ര, സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, സച്ചിന്‍ ഖേഡേക്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നത്. ജ്യോതി ദേശ്പാണ്ഡെയും റിയ ഷിബുവും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ്.

ഡയറക്റ്റ് ഒടിടി റിലീസ് ആയി ജിയോ സിനിമയിലൂടെയാണ് ചിത്രം എത്തുക. ജൂണ്‍ 2ന് ആണ് റിലീസ്. ഹൈപ്പര്‍ലിങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്ന മാനഗരം ലോകേഷ് കനകരാജിന്റെ ആദ്യ സിനിമയാണ്. ലോകേഷിന്റെ ഫിലിമോഗ്രഫിയിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് മാനഗരം.

ശ്രീ, സുദീപ് കൃഷ്ണന്‍, റെഗിന കസാന്‍ഡ്ര, ചാര്‍ലി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതേസമയം, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒടവില്‍ തിയേറ്ററുകളിലെത്തിയ 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രം ഫ്ളോപ്പ് ആയിരുന്നു. അതുകൊണ്ടാണ് മുംബൈകാര്‍ ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Mumbaikar trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES