കിംഗ് ഓഫ് കൊത്തയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ടീസര്‍ നാളെ പ്രേക്ഷകരിലേക്ക് 

Malayalilife
 കിംഗ് ഓഫ് കൊത്തയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ടീസര്‍ നാളെ പ്രേക്ഷകരിലേക്ക് 

കൊത്തയിലെ രാജാവിനെയും സംഘാങ്ങളേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ നാളെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാന്‍ പറ്റുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തു വരുന്നതെന്ന് നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രം ഇതര അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവര്‍ത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ്സ് ചിത്രമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തെലുഗ് ടീസര്‍ മഹേഷ്ബാബുവും തമിഴ് ടീസര്‍ ചിമ്പുവും കന്നഡ ടീസര്‍ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിര്‍മ്മാണം സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ്. 

കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ് : സംവിധാനം : അഭിലാഷ് ജോഷി , ജേക്‌സ് ബിജോയ് ,ഷാന്‍ റഹ്മാന്‍ എന്നിവരാണ് സം?ഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം?ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവി നിര്‍വഹിക്കുന്നു. സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറര്‍ ഫിലിംസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Most Anticipated Teaser of KOK Releasing Tomorrow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES