മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ നിലപാടുമായി ഫാന്‍സ് അസോസിയേഷന്‍; മോഹന്‍ലാല്‍ മത്സരിച്ചാല്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടാകുകയെന്ന സൂചന നല്‍കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ രംഗത്ത്

Malayalilife
topbanner
 മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ നിലപാടുമായി ഫാന്‍സ് അസോസിയേഷന്‍; മോഹന്‍ലാല്‍ മത്സരിച്ചാല്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടാകുകയെന്ന സൂചന നല്‍കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ രംഗത്ത്

ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന അഭ്യുഹങ്ങള്‍ പരന്നതിന് പിന്നാലെ വ്യക്തമായ നിലപാടുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ രംഗത്ത്. മോഹന്‍ലാല്‍ മത്സരിച്ചാല്‍ കടുത്ത എതിര്‍പ്പാണ് ഫാന്‍സുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയെന്ന സൂചനയും വിമല്‍ നല്‍കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവറി'ലാണ് ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധി ഇക്കാര്യം സൂചിപ്പിച്ചത്.

മോഹന്‍ലാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ഥിയായേ ജനങ്ങള്‍ കാണൂവെന്ന് വിമല്‍കുമാര്‍ പറയുന്നു. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമല്‍ മുന്നറിയിപ്പ് നല്‍കി. മോഹന്‍ലാല്‍ പണ്ട് കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡിലേക്ക് വരുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ ആര്‍എസ്എസുകാര്‍ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകള്‍ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാന്‍ നോക്കുന്നതെന്നും വിമല്‍ കുമാര്‍ ചോദിക്കുന്നു. മോഹന്‍ലാല്‍ പൊതു സമൂഹത്തിന്റെ സ്വത്താണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും. ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ അദ്ദേഹം കേള്‍ക്കേണ്ടി വരും. അത് ശരിയാണോ? നിങ്ങള്‍ക്ക് ശരിക്ക് മോഹന്‍ലാലിനോട് സ്‌നേഹമുണ്ടോ? എന്നും ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധിയുടെ ചോദ്യമുന്നയിക്കുന്നുണ്ട്.

ഇന്നസെന്റിനെ പലയിടത്തും ആളുകള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ചീത്ത വിളിയും ബഹളവുമാണ്. നല്ല നടനാണ് ഇന്നസെന്റ്. പക്ഷേ ജയിച്ച് പാര്‍ലമെന്റിലേക്ക് പോയിട്ട് ഒന്നും ചെയ്തില്ല. സിനിമ കാണുന്ന ആളുകള്‍ ഇവരെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളാണ്. അവര്‍ക്ക് കാര്യങ്ങളറിയാം. അതുപോലെത്തന്നെയാണ് മുകേഷും. ആകെ അപവാദമുള്ളത് ഗണേഷ് കുമാറാണ്. സുരേഷ് ഗോപിയെപ്പോലെയല്ല മോഹന്‍ലാല്‍. രാഷ്ട്രസേവനത്തിനായി സ്വയം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല, മോഹന്‍ലാലിന് സിനിമയില്‍ ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വിമല്‍ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.ബിജെപി എന്നല്ല ഒരു രാഷ്ട്രീയ പാര്‍ടിക്ക് വേണ്ടിയും ലാലേട്ടനെ രംഗത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ഫാന്‍സുകാര്‍ പറയുന്നത്.

അതേസമയം മോഹന്‍ലാലിന്റെ കേരളത്തിലെ ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷന്‍ സംഘടനയായ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

 

Mohanal entry to Bjp Fans Association State general secretary

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES