കഴിഞ്ഞ വര്‍ഷം റിലീസ് ആയ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള നായകനായ ബോബി വീണ്ടും റിലീസ് ആകുന്നു. ചിത്രത്തിന് അര്‍ഹിച്ച പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഏതാണ്ട് നൂറു തിയേറ്ററുകളില്‍ റിലീസ് ആയ ചിത്രം അന്യഭാഷാ ചിത്രത്തിന് വന്‍സ്വീകാര്യത കിട്ടിയതോടെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതാണെന്ന് സംവിധായകന്‍ പറയുന്നു. അര്‍ഹിച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. കണ്ടവരൊക്കെ നല്ല അഭിപ്രായമായിരുന്നു സിനിമയെ കുറിച്ച് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഡിവിഡിയും ടൊറന്റുമൊക്കെയായി സിനിമ എത്തുമെന്ന് പ്രതീക്ഷയില്‍ കാത്തിരിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. അവര്‍ക്കായാണ് സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുന്നത്. നിരഞ്ജിന്റെ നായികയായി മിയയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഷെബി ചൗക്കട്ട് ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് സഗീര്‍ ഹൈദ്രോസാണ്. തൃശൂര്‍ ബിന്ദുവിലും കൊടകര സിറ്റി സിനിമയിലും ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. ഇത് വിജയമായാല്‍ മറ്റ് സ്ഥലങ്ങളിലും റീ റിലീസ് പ്രതീക്ഷിക്കാം.