മിഥുന് ബെല്‍സ് പാള്‍സി രോഗം കണ്ടെത്തിയപ്പോള്‍ നേര്‍ന്ന നേര്‍ച്ച; ഭര്‍ത്താവിന് വേണ്ടി തിരുപ്പതിയിലെത്തി മൊട്ടയടിച്ച് ലക്ഷ്മി; ചിഞ്ചുക്കുട്ടി മൊട്ടക്കുട്ടി ആയി എന്ന കുറിപ്പോടെ ലക്ഷ്മിയുമൊത്തുള്ള പുതിയ ചിത്രം പങ്കുവച്ച് മിഥുന്‍

Malayalilife
 മിഥുന് ബെല്‍സ് പാള്‍സി രോഗം കണ്ടെത്തിയപ്പോള്‍ നേര്‍ന്ന നേര്‍ച്ച; ഭര്‍ത്താവിന് വേണ്ടി തിരുപ്പതിയിലെത്തി മൊട്ടയടിച്ച് ലക്ഷ്മി; ചിഞ്ചുക്കുട്ടി മൊട്ടക്കുട്ടി ആയി എന്ന കുറിപ്പോടെ ലക്ഷ്മിയുമൊത്തുള്ള പുതിയ ചിത്രം പങ്കുവച്ച് മിഥുന്‍

ടനും അവതാരകനുമായ മിഥുന്‍ രമേഷ് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. മിഥുന്‍ മാത്രമല്ല മിഥുന്റെ ഭാര്യ ലക്ഷ്മിയേയും എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലക്ഷ്മി പങ്കുവെയ്ക്കുന്ന വീഡിയോയകള്‍ വൈറല്‍ ആകാറുമുണ്ട്.ഇപ്പോഴിതാ ഇവര്‍ കുടുംബസമേതം തിരുപ്പതി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ മിഥുന് ബെല്‍സ് പള്‍സി രോഗം ബാധിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ മിഥുന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മികച്ച ചികിത്സയിലൂടെ മിഥുന്‍ രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. രോഗം മാറാനായി ലക്ഷ്മി ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായി തിരുപ്പതിയിലെത്തി മുടി നല്‍കാനാണ് കുടുംബം എത്തിയത്.

മിഥുന്‍ രമേശിന്റെ കുറിപ്പ് ഇങ്ങനെ

'മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ Bells Palsy പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നു; ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് ചോദിക്കാന്‍? സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ ആശ്ചര്യകരമായ പ്രവര്‍ത്തിക്ക് നന്ദി. സ്നേഹവും പോസിറ്റിവിറ്റും കൊണ്ടുള്ള രോഗശാന്തിയില്‍ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുക ആണ്' മിഥുന്‍ രമേശ് കുറിക്കുന്നു. 

Mithun Ramesh IN Thirupathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES