Latest News

താന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ട്; അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു; കുറ്റസമ്മതവുമായി അമേരിക്കന്‍ നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗര്‍

Malayalilife
താന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ട്; അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു; കുറ്റസമ്മതവുമായി അമേരിക്കന്‍ നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗര്‍

ദിവസങ്ങള്‍ കഴിയുംതോറും ചൂടുപിടിക്കുന്ന മീ ടൂ ക്യാമ്പയില്‍ ശക്തി പ്രാപിക്കുമ്പോള്‍ കുറ്റസമ്മതവുമായി അമേരിക്കന്‍ നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗര്‍. താന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മെന്‍സ് ഹെല്‍ത്ത് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍നോള്‍ഡിന്റെ കുറ്റസമ്മതം.

'പലപ്പോഴും തന്റെ ഭാഗത്തു നിന്ന് സ്ത്രീകളോട് അതിരുവിട്ട പെരുമാറ്റമുണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഖേദം തോന്നുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കാലിഫോര്‍ണിയ ഗവര്‍ണറായിരിക്കെ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. സ്ത്രീകളോട് അതീവ ബഹുമാനമുണ്ടെന്നും താന്‍ ഏറ്റവും സ്‌നേഹിച്ച സ്ത്രീ സ്വന്തം മാതാവാണെന്നും' അദ്ദേഹം വ്യക്തമാക്കി.

ഒരു കാലത്ത് ശരീരസൗന്ദര്യത്തിന്റെ അവസാനവാക്കായിരുന്നു ഷ്വാസ്‌നഗര്‍. ബോഡി ബിള്‍ഡിംഗില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം പോളിറ്റീഷ്യനായും ആക്ടിവിസ്റ്റായും ഫിലിം മേക്കറായും ശോഭിച്ചിട്ടുണ്ട്.

കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രമാണ് ഹോളിവുഡില്‍ അര്‍ണോള്‍ഡിന്റെ വരവറിയിച്ചത്. അതുവരെ ശരീരസൗന്ദര്യത്തിന്റെ മാത്രം പേരിലായിരുന്നു അര്‍ണോള്‍ഡ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് കമാന്റോ എന്ന ചിത്രത്തോടെ ഹോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായി. പിന്നീട് വന്ന ടെര്‍മിനേറ്ററിലെ അര്‍ണോള്‍ഡ് ഹോളിവുഡില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു. സിനിമയില്‍ നിന്ന് പിന്മാറിയ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ അര്‍ണോള്‍ഡ് അവിടെയും സൂപ്പര്‍ ഹിറ്റ് ആയി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ വരെയായി അര്‍ണോള്‍ഡ്.

Metoo accusations arnold-schwarzenegger apolagies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES