ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവം എന്നറിയപ്പെടുന്ന മെറ്റ് ഗാലയിൽ പങ്കെടുത്ത് ബോളിവുഡ് താരങ്ങളായ വസ്ത്രധാരണമാണ് ഇന്ന് സോഷ്യൽമീഡിയ കീഴടക്കുന്നത്. ഓരോ താരങ്ങളും തങ്ങളുടെ വസ്ത്രങ്ങൾ ശ്രദ്ധ പിടിച്ച് പറ്റുന്ന കാഴ്‌ച്ചയാണ് കണ്ടത്. എന്നാൽ ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രക്ക് നേരെ ഇപ്പോൾ സോഷ്യൽമീഡിയയുടെ ട്രോൾ പൂരമാണ്.
ഫാഷൻ തലയ്ക്കു പിടിച്ചാൽ പിന്നെയെന്തു നോക്കാനെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. ഗ്രേ-മഞ്ഞ-പിങ്ക് എന്നീ നിറങ്ങൾ സമന്വയിപ്പിച്ചു നിലത്തറ്റം മുട്ടുന്ന സിൽവർ തൂവൽ ഗൗണിലായിരുന്നു പ്രിയങ്ക ചോപ്ര എത്തിയത്. ഭർത്താവ് നിക് ജൊനാസിനൊപ്പം റെഡ് കാർപ്പറ്റിലെത്തിയപ്പോൾ ഗൗണിനോടൊപ്പം പുത്തൻ ഹെയർസ്‌റ്റൈലും ശ്രദ്ധിക്കപ്പെട്ടു.ലൂയിസ് കരോളിന്റെ ആലീസ് ഇൻ വണ്ടർലാന്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വേഷമായിരുന്നു പ്രിയങ്കയുടേത്.
പ്രിയങ്കയുടെ പുതിയ കോലത്തെ എന്തായാലും ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ഹെയർസ്റ്റെലിനെ വീരപ്പന്റെ മീശയുമായി താരതമ്യം ചെയ്ത് ഇട്ട ഫോട്ടോയാണ് ഇപ്പോൾ ട്വിറ്ററിൽ ഹിറ്റ്. ഇന്ത്യ വിട്ടാൽ പ്രിയങ്ക ഇങ്ങനെയാണോ എന്ന് മുനവച്ചുള്ള ട്രോളുകളും കൂട്ടത്തിലുണ്ട്. പ്രിയങ്കയെ സംബന്ധിച്ച് മെറ്റ് ഗാല പ്രത്യേകതകൾ നിറഞ്ഞതാണ്. 2017 ലെ മെറ്റ് ഗാലയിൽ വച്ചാണ് പ്രിയങ്കയും നിക് ജോനാസും പ്രണയത്തിലാകുന്നത്.
എന്നാൽ ഇത്തവണ ദീപിക പ്രിയങ്കയെ കടത്തി വെട്ടിയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ച് ബാർബി ഡോളിനേപ്പോലെയാണ് ദീപിക എത്തിയത്. കൂടാതെ ദീപിക പദുക്കോണിന്റെ സ്‌റ്റൈലിസ്റ്റുകളുടെ പരീക്ഷണം മേക്കപ്പിലായിരുന്നു. പിങ്ക് ഗൗണിലാണ് ദീപിക റെഡ് കാർപ്പെറ്റിലെത്തിയത്; കടും നിറത്തിലുള്ള ലിപ്സ്റ്റിക്കും. ആകെയൊരു 'പിങ്ക്' മയം ! എന്നാൽ പോപ്പ് ഗായിക ലേഡി ഗാഗയുടെ റെഡ് കാർപ്പറ്റിലെ പ്രകടനവും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
വിചിത്ര വസ്ത്രങ്ങൾ പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ ഇടയിലേക്ക് മജന്ത നിറത്തിലുള്ള ഗൗൺ ധരിച്ചാണ് എത്തിയത്. റെഡ് കാർപ്പറ്റിൽ കയറിയതും ഗാഗയുടെ ഭാവം മാറി. ഗൗൺ അഴിച്ചു മാറ്റി കറുത്ത നിറത്തിലുള്ള ഗൗണിലേക്കു മാറി. ഒടുവിൽ അതും മാറ്റി ബിക്കിനിക്കു സമാനമായ വസ്ത്രം ധരിച്ച് ക്യാമറയ്ക്കു മുൻപിൽ പോസ് ചെയ്യുകയായിരുന്നു. വിചിത്രമായ വസ്ത്രങ്ങൾ ധരിച്ച് ഇതിനു മുൻപും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് ലേഡി ഗാഗ.

ചീസ് ബർഗർ വേഷമണിഞ്ഞെത്തിയ കാറ്റി പെറിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിട്ടുണ്ട്. റെഡ് കാർപ്പെറ്റിൽ മെഴുകുതിരികൾ പതിപ്പിച്ച ലൈറ്റ് ലുക്കിൽ എത്തിയ ശേഷം പിന്നീടു നടന്ന പാർട്ടിയിലാണ് ചീസ് ബർഗർ വേഷത്തിൽ കാറ്റി പെറി എത്തിയത്.
_14.jpg)
കാറ്റിയുടെ വേഷവും അതിന്റെ ഓരോ കാര്യങ്ങളും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വേഷം ഏറ്റവും ഉചിതമായ രീതിയിൽ കൈകാര്യം ചെയ്ത കാറ്റിയെ അഭിനന്ദിച്ചുള്ളയാണ് ട്വീറ്റുകളേറെയും. ചീസി ബർഗർ ഷൂസും ബർഗർ ബാഗുമാണ് കാറ്റി ഒപ്പം ധരിച്ചിരുന്നത്. അതേസമയം ഇത് ആദ്യമായല്ല ജങ്ക് ഫുഡ് വേഷമണിഞ്ഞ് കാറ്റി പെറി എത്തുന്നത്. മുൻപ് പീറ്റ്സ, ഐസ്‌ക്രീം, കോട്ടൺ കാൻഡി തുടങ്ങിയ വസ്ത്ര ധാരണ പരിശീലനങ്ങൾ കാറ്റി നടത്തിയിട്ടുള്ളതാണ്.


_6.jpg)
_73.jpg)
_11.jpg)
_8.jpg)
