സന്ദീപ് അജിത് കുമാറിന്റെ സംവിധാനത്തില്‍ അഷ്‌ക്കര്‍ സൗദാന്‍ പ്രധാന വേഷത്തിലെത്തുന്ന 'മേരേ പ്യാരേ ദേശവാസിയോം' എന്ന ചിത്രത്തിന്റെ ഓഡിയേ ലോഞ്ച് കൊച്ചിയില്‍ നടന്നു. ഈ മാസം റിലീസിന് തയാറെടുക്കുന്ന ചിത്രത്തിലെ 2 ഗാനങ്ങളാണ് ഇന്നലെ പുറത്ത് വിട്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ച ഒരു വാചകമാണ് 'മേരേ പ്യാരേ ദേശ്വാസിയോം.
റിമെംബര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്‍സും, അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് മേരേ പ്യാരേ ദേശവാസിയോം. സന്ദീപ് അജിത് കുമാറാണ് 'മേരേ പ്യാരേ ദേശവാസിയോം' സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സന്ദീപ് അജിത് കുമാറാണ്. പേരിലെ കൗതുകം പോലെതന്നെ ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. സംവിധായകന്‍ സലാം ബാപ്പു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ചിത്രത്തിന്റെ ഒഡിയോ ലോഞ്ച് കൊച്ചിയിലെ അസീസിയ ഒര്‍ഗാനിക് വേള്‍ഡില്‍ നടന്നു.
നടി നീന കുറുപ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ നിര്‍മല്‍ പാലാഴി, അഷ്‌ക്കര്‍ സൗദാന്‍, കെ ടി സി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കല്‍, വിനോദ് കോഴിക്കോട്, ജയരാജ്,ആര്യാദേവി, രമാദേവി, അഞ്ജലി സജയന്‍, സ്വാതിക സുമന്ത് തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പതിവ് ഒയിയോ ലോഞ്ചില്‍ നിന്നും വിത്യസ്തമായി ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചായിരന്നു പരിപാടി സംഘടിപ്പിച്ചത്.