മലയാളികളുടെ പ്രിയതാരം മനോജ് കെ. ജയന്‍ തന്റെ ഗരേജിലേക്ക് പുതിയൊരു വാഹനംകൂടി എത്തിച്ചിരിക്കുകയാണ്. മലയാളം സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് മനോജ് കെ. ജയന്‍ സ്വന്തമാക്കിയിരിക്കുന്നത്.
നാട്ടിലും വിദേശത്തുമായാണ് മനോജ് കെ. ജയന്റെ താമസം. ഇടയ്ക്കിടെ ലണ്ടനിലും, അതിനു ശേഷം നാട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്താറുണ്ട്. കേവലം രണ്ടു മാസങ്ങള്‍ക്കിടയില്‍ ഒരേപോലുള്ള രണ്ടു സന്തോഷങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് മനോജ്. അടുത്തിടെ ഇലക്ട്രിക് വാഹനമായ ടെസ്ലയും മനോജ് വാങ്ങിയിരുന്നു. യുകെയിലാണ് ടെസ്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡിഫന്‍ഡര്‍ 2 ലിറ്റര്‍ പെട്രോള്‍ എഞ്ജിന്‍ വേരിയന്റാണ് താരം സ്വന്തമാക്കിയത്. ഓഫ്-റോഡിലും ഓണ്‍-റോഡിലും ഒരുപോലെ ഉപയോഗിക്കാവുന്ന ലാന്‍ഡ് റോവര്‍ കുടുംബത്തിലെ തന്നെ മികച്ച മോഡലാണ് ഡിഫന്‍ഡര്‍.
മലയാള സിനിമയിലെ നിരവധി താരങ്ങള്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.
മമ്മൂട്ടി, ജോജു ജോര്‍ജ്, ജയസൂര്യ, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ ഡിഫന്‍ഡര്‍ ഉടമകളാണ്. ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍, ആയുഷ് ശര്‍മ്മ, സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത്, പ്രകാശ്രാജ് എന്നിവരും അടുത്തിടെ ഈ വാഹനം ഗരേജില്‍ എത്തിച്ചിരുന്നു.
ഡിഫന്‍ഡര്‍ 110, ഡിഫന്‍ഡര്‍ 90 എന്നീ ബോഡി സ്‌റ്റൈലുകളിലാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇന്ത്യയില്‍ എത്തുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ അഞ്ച് വേരിയന്റുകളും ഇന്ത്യയില്‍ ലഭ്യമാണ്. വെള്ള നിറത്തിലുള്ള ഡിഫന്ററാണ് മനോജ് കെ. ജയന്റേത്. 93.55 ലക്ഷം മുതല്‍ 2.30 കോടി രൂപവരെയാണ് ഈ വാഹനത്തിന്റെ വില.
ദിലീപ് നായകനായി 2024ല്‍ പുറത്തിറങ്ങിയ 'തങ്കമണി' എന്ന ചിത്രത്തിലാണ് മനോജ് കെ. ജയന്‍ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം റിലീസായ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'ജയിലര്‍,' 'ഹിഗ്വിറ്റ' തുടങ്ങിയ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.