Latest News

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തി മിനിസക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം; മലയാളത്തിലെ ജാനിക്കുട്ടി ഇപ്പോള്‍ തമിഴകത്തെ ജാനു

Malayalilife
മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തി മിനിസക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം; മലയാളത്തിലെ ജാനിക്കുട്ടി ഇപ്പോള്‍ തമിഴകത്തെ ജാനു

ഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി മാറിയ നടിയാണ് മോനിഷ. സീരിയല്‍ അവസാനിച്ചതോടെ വിവാഹിതയായ മോനിഷ അഭിനയം നിര്‍ത്തി എന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ മലയാളത്തിലെ ജാനി തമിഴിയില്‍ ജാനുവായി തിളങ്ങുകയാണിപ്പോള്‍. 

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ പ്രേക്ഷകര്‍ അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല. മണ്‍മറഞ്ഞുപോയ മലയാളത്തിന്റെ സുന്ദരി മോനിഷയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് സീരിയല്‍ ലോകത്തേക്ക് മോനിഷ എത്തിയത്. സീരിയലിലെ ആദ്യ ചുവടുവയ്പ്പിലൂടെ തന്നെ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി മാറുകയായിരുന്നു മോനിഷ. സിരീയല്‍ അവസാനിച്ച ശേഷം മോനിഷ വിവാഹിതയായി എന്ന വാര്‍ത്ത മാത്രമാണ് അറിഞ്ഞത്. പിന്നീട് നടിയെക്കുറിച്ച യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വിവാഹത്തോടെ മോനിഷ അഭിനയം നിര്‍ത്തി എന്നായിരുന്നു പ്രേക്ഷകര്‍ കരുതിയത് എന്നാല്‍ മലയാളത്തിലെ ജാനിക്കുട്ടി ജാനുവായി ഇപ്പോള്‍ തമിഴകത്തുണ്ട്. 


വിജയ് ടിവിയില്‍ സംപ്രേക്ഷം ചെയ്യുന്ന അരണ്‍മനൈ കിളി എന്ന തമിഴ് പരമ്പരയിലാണ് ഇപ്പോള്‍ മോനിഷ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാഹചര്യം കൊണ്ട് ഒരു വലിയ പണക്കാര വീട്ടില്‍ മരുമകളായി എത്തിയ ജാനു എന്ന നിസ്സഹായയുടെ വേഷമാണ് ഈ സീരിയലില്‍ മോനിഷയ്ക്ക്.മഞ്ഞുരുകും കാലം എന്ന സീരിയലില്‍ ജാനിക്കുട്ടി എന്ന പെണ്‍കുട്ടിയുടെ ജനനം മുതല്‍ വിവാഹം വരെയുള്ള കഥയാണ് കാണിച്ചത്. സഹന ശക്തിക്കൊണ്ട് ഒരു പെണ്‍കുട്ടി കൈവരിച്ച വിജയമായിരുന്നു മഞ്ഞുരുകും കാലം എന്ന സീരിയലിന്റെ പ്രമേയം.  അതുകൊണ്ടുതന്നെ ബിനു വെള്ളത്തൂവല്‍ സംവിധാനം ചെയ്ത സീരിയല്‍ വന്‍ ഹിറ്റായി.

ബത്തേരിക്കാരിയായ മോനിഷ തൃപ്പൂണിത്തുറ സംസ്‌കൃതം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജിയുടെ മകളാണ്. ബിഎഡ് പൂര്‍ത്തിയാക്കിയ മോനിഷയുടെ സ്വപ്നത്തില്‍ പോലും അഭിനയം ഉണ്ടായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ അഭിനയത്തിലേക്ക് എത്തപ്പെട്ടു പോയതാണെന്നും മോനിഷ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മഞ്ഞുരുകും കാലത്തിനു ശേഷം മലയാളത്തില്‍് മലര്‍വാടി എന്നൊരു സീരിയലും മോനിഷ മലയാളത്തില്‍ ചെയ്തിരുന്നു. മോനിഷയുടെ മൂന്നാമത്തെ സീരിയലാണ് അരണ്‍മനൈ കിളി. റേറ്റിങില്‍ മുന്നില്‍ നില്‍ക്കുന്ന തമിഴ് സീരിയലുകളില്‍ ഒന്നാണ് അരണ്‍മനൈ കിളി. മോനിഷയുടെ അഭിനയ ജീവിതത്തിന് ഭര്‍ത്താവ് അര്‍ഷക് നാഥിന്റെ മുഴുവന്‍ പിന്തുണയുമുണ്ട്.

Read more topics: # Manjurukum kaalam,# serial ,# actress Monisha
Manjurukum kaalam serial actress Monisha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക