'ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല സര്‍ ജനാധിപത്യ സര്‍ക്കാര്‍, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ്' എന്ന മാസ് ഡയലോഗുമായി മമ്മൂട്ടി ചിത്രം 'വണ്‍'ന്റെ ടീസര്‍ പുറത്ത്് വിട്ടിരിക്കുകയാണ് . മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രവുമായിട്ടാണ് . അധികാരം എന്തിനുവേണ്ടിയാണെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാവുന്ന ഒരു തികഞ്ഞ മുഖ്യമന്ത്രിയായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ . ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് . ജോജുവും മുരളി ഗോപിയും നിര്‍ണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി - സഞ്ജയ് ടീം ആണ് .വൈദി സോമസുന്ദരം ഛായ്ഗ്രഹണം നടത്തുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ് .
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ,ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി.കെ. ബൈജു, നന്ദു,,വെട്ടിക്കിളി പ്രസാദ്,സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി,അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയവരും വേഷമിടുന്നു.