Latest News

ഒരു അധോലോക നായകന്റെ കുമ്പസാരം ; മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം 'അമീര്‍' പ്രഖ്യാപിച്ചു

Malayalilife
topbanner
ഒരു അധോലോക നായകന്റെ കുമ്പസാരം ; മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം 'അമീര്‍' പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അമീര്‍'. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഹനീഫ് അദേനിയും മമ്മൂട്ടിയും മൂന്നാം തവണയൊന്നിക്കുന്നു. ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. . 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂര്‍ണമായി ചിത്രീകരിക്കുക. അമീര്‍ കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം. . ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ് തിരക്കഥയെഴുതുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അധോലോകനായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതു കൊണ്ട് തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ദുബായ് തന്നെയായിരിക്കും.


ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍  കഴിഞ്ഞ ദിവസം മമ്മുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്ക്‌വെച്ചു. ഒരു അധോലോക നായകന്റെ കുറ്റസമ്മതം (കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമേ നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ഇച്ചായീസ് പ്രൊഡക്ഷന്‍സും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മാണം.നിലവില്‍ വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ തിരക്കുകളിലാണ് മമ്മൂട്ടി. അതു കൂടാതെ യാത്ര , മാമാങ്കം എന്നീ ചിത്രങ്ങളുടെ ഷെഡ്യൂളുകളും പൂര്‍ത്തികരിക്കാനുണ്ട്. അതിന് ശേഷം മാത്രമേ പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കൂ എന്നാണ് റിപ്പോര്‍ട്ട്.

Read more topics: # Mammootty ,# new film,# Ameer
Mammootty ,new film, Ameer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES