Latest News

 സിനിമ ഒരു പാട് ഇഷ്ടമുള്ള കൂട്ടത്തിലാണ്; ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറിയിലെ വിശേഷങ്ങളുമായി നടി മമ്മിത ബൈജു

Malayalilife
  സിനിമ ഒരു പാട് ഇഷ്ടമുള്ള കൂട്ടത്തിലാണ്; ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറിയിലെ വിശേഷങ്ങളുമായി നടി മമ്മിത ബൈജു

സര്‍വ്വോപരി പാലകാരന്‍, സ്‌കൂള്‍ ഡയറീസ് എന്നി സിനിമകളില്‍ കൂടി മലയാളികള്‍ക്ക് അറിയുന്ന നടിയാണ് മമ്മിത ബൈജു. മികച്ച കഥാപാത്രങ്ങളുമായി മലയാളികള്‍ക്ക് മുന്നിലെത്തിയ മമിത ഇപ്പോള്‍ ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.   


സിനിമയിലേക്ക് എത്തിയത്   

  ഹരിശ്രീ അശോകന്‍ സര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നത് വലിയ സന്തോഷമായി കാണുന്നു. ആദ്യം വിളിച്ചപ്പോല്‍ തന്നെ ഞാന്‍ കഥ കേള്‍ക്കാന്‍ പോയി. വളരെ സന്തോഷത്തോടെയാണ് പോയത്. കഥ ഇഷട്ടപ്പെട്ടു. സര്‍നെ ആദ്യം കണ്ടപ്പോള്‍ പേടിയായിരുന്നു എങ്ങിനെ തുടങ്ങും, എങ്ങിനെ സംസാരിക്കണം എന്നു എല്ലാം. പക്ഷേ സര്‍ വളരെ കൂള്‍ ആയിരിന്നു. എല്ലാ പറഞ്ഞു തന്നു. അങ്ങിനെ ഈ സിനിമയില്‍ എത്തി.

കഥാപാത്രത്തെക്കുറിച്ച്   

ദേവിക എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. വളരെ ബോള്‍ഡായ ഒരു വേഷമാണത്. ഞാന്‍ ഇത് വരെ ചെയ്തത്തില്‍ നിന്നും മാറി നിര്‍ക്കുന്ന ഒരു വേഷമാണിത്.  പ്ലസ് വണ്ണില്‍ പഠിക്കുന്ന എനിക്ക് ആദ്യം സംശയമായിരുന്നു. ഇത്രയും വലിയ ഒരു കഥാപാത്രത്തെ ചെയ്യാന്‍ സാധിക്കുമോ എന്ന് എന്നാല്‍ അത് ചെയ്യാന്‍ സാധിച്ചു.ഹരിശ്രീ അശോകന്‍ സര്‍ വളരെ നല്ല സപ്പോര്‍ട്ടാണ് തന്നത്. 

ആദ്യം സിനിമയിലെത്തിയത്  

ഒമ്പതാം ക്ലാസില്‍ പഠുക്കുമ്പോല്‍ ആദ്യമായി സിനിമയില്‍ എത്തിയത്. അചഛന്റെ കൂട്ടികാരന്‍ പ്രഡ്യുസര്‍ ആണ് അങ്ങിനെ സിനിമയില്‍ എത്തിയത്.  സര്‍വ്വോപരി പാലകാരന്‍. സ്‌കൂള്‍ ഡയറീസ് എന്നീ സിനിമകളില്‍ ശ്രദ്ദേയമായ വേഷം ചെയ്യതു.

ഡാന്‍സിനെ ഇഷ്ടം

ക്ലാസിക്കലിനേക്കാള്‍ കൂടുതല്‍ ഇഷ്ടം വേസ്റ്റേണ്‍ ഡാന്‍സ് ആണ്. അത്തരം ഡാന്‍സുകള്‍ക്ക് അവസരങ്ങള്‍ കുറവായത് കൊണ്ടാണ്  ക്ലാസിക്കലിനു കൂടുതല്‍ പ്രാധാന്യം നല്‍ക്കുന്നത്. അമ്മക്ക് എപ്പോഴും ഇഷ്ടം ക്ലാസിക്കല്‍ ആണ്.  
  

സെറ്റിലെ അനുഭവം എങ്ങിനെ

ആദ്യം പേടി ഉണ്ടായിരുന്നെങ്കിലും പിന്നീട് ഭയങ്കര രസമായിരുന്നു.കോമഡി താരങ്ങള്‍ ആയിരുന്നു എല്ലാവരും എത് കൊണ്ട് എപ്പോഴും കോമഡിയായിരുന്നു.  ആദ്യം എല്ലാം പേടിയായിരുന്നു എങ്കിലും പിന്നീട് എല്ലാം ശരിയായി.

 കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ഈ അഭിമുഖം കാണു

Mamitha Baiju-say-about-new-film-and-international-local-story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES