Latest News

പൃഥ്വിരാജിന്റെ സിനിമ പൂര്‍ത്തിയാക്കിയതില്‍ 75 ശതമാനം ക്രഡിറ്റും മരുമകള്‍ക്ക്; മറ്റൊരു ഫ്‌ളാറ്റില്‍ താമസിച്ചത് മരുമക്കള്‍ പോര് കാരണമെന്ന പ്രചരണത്തിന് മുനയൊടിച്ച് മല്ലിക സുകുമാരന്‍

Malayalilife
 പൃഥ്വിരാജിന്റെ സിനിമ പൂര്‍ത്തിയാക്കിയതില്‍ 75 ശതമാനം ക്രഡിറ്റും മരുമകള്‍ക്ക്; മറ്റൊരു ഫ്‌ളാറ്റില്‍ താമസിച്ചത് മരുമക്കള്‍ പോര് കാരണമെന്ന പ്രചരണത്തിന് മുനയൊടിച്ച് മല്ലിക സുകുമാരന്‍

പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ നയന്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഭാര്യ സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥിരാജ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. പൃഥിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറും ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഈ അവസരത്തില്‍ തന്റെ മരുമകള്‍ സുപ്രിയയെ പുകഴ്ത്തി പൃഥിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കയാണ്. ഒപ്പം മക്കള്‍ക്കൊപ്പം താമസിക്കാതെ മറ്റൊരു ഫഌറ്റില്‍ താമസിച്ചത് മരുമക്കള്‍ പോര് കാരണമെന്ന പ്രചാരണത്തിനും താരം മുനയൊടിച്ചിരിക്കയാണ്

സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് സംയുക്തമായാണ് പൃഥിരാജ് സിനിമ നിര്‍മ്മിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയില്‍ സയന്റിഫിക് ത്രില്ലറായിട്ടാണ് നയന്‍ ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്ററും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സുപ്രിയയാണ് പൃഥിരാജിന്റെ നിര്‍മാണ സംരഭത്തിനും സംവിധാനത്തിലുമൊക്കെ പൂര്‍ണ പിന്തുണ നല്‍കുന്നത്.  ഇപ്പോഴിതാ സിനിമയെക്കുറിച്ചും പൃഥ്വിയുടെയും സുപ്രിയയുടെയും വിശേഷത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മല്ലിക മരുമകളെ പുകഴ്ത്തിയത്. 

മകന് ചെറുപ്പം മുതല്‍ തന്നെ സിനിമാതാല്‍പര്യമുണ്ടായിരുന്നെന്നും അത് ഇപ്പോള്‍ ഭാര്യയുടെ പിന്തുണയോടയാണ് തന്റെ നിര്‍മാണകമ്പിനിയുടെ പ്രവര്‍ത്തനവും സംവിധാനസംരംഭവും പൂര്‍ത്തിയാക്കിയതെന്നും മല്ലിക പറയുന്നു. മകന്റെ സിനിമ പ്രാവര്‍ത്തികമാക്കിയതില്‍ 75 ശതമാനം ക്രെഡിറ്റും മരുമകള്‍ക്കാണെന്നാണ് മല്ലിക പറയുന്നത്. എല്ലാ അധ്വാനവും സുപ്രിയയുടെയതായിരുന്നെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. താന്‍ പല സന്ദര്‍ഭങ്ങളിലും കാട്ടിയ ധൈര്യവും മനോബലവുമാണ് പൃഥ്വിയും കാണിക്കുന്നത്.  സ്വന്തം ജീവിതത്തിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളും തന്നെയായിരിക്കാം നയന്‍ എന്ന സിനിമയെ ചിത്രം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പൃഥ്വിരാജിന് കഴിഞ്ഞതെന്നും മല്ലിക പറയുന്നു. അതേസമയം മല്ലികയുടെ വാക്കുകളെ പൃഥി ആരാധകര്‍ ഏറ്റെടുക്കുകയാണ്. മകനൊപ്പം തന്നെ മരുമകള്‍ക്കും സ്ഥാനമുണ്ടെന്ന് മല്ലിക തുറന്നുപറഞ്ഞിരിക്കുന്നത് പ്രേക്ഷകരും ഏറ്റെടുക്കുന്നു.

നേരത്തെ മരുമക്കളായി വരുന്നവരെ കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കയുള്ളതായി മല്ലിക പറഞ്ഞിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹത്തിന് ശേഷം ഈ ആശങ്കയില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയെന്നും മല്ലിക വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരുമക്കളുടെ വരവിന് ശേഷം കുടുംബത്തില്‍ സമാധാനം നില നില്‍ക്കണമെങ്കില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണമെന്ന നിലപാട് ഉള്ള ആളായിരുന്നു മല്ലിക. അതിനാല്‍ ഇവരുടെ വിവാഹശേഷം ഇവരുടെ ഫഌറ്റില്‍ താമസിക്കാതെ തൊട്ടടുത്ത ഫഌറ്റിലാണ് താരം താമസിച്ചത്. ഇത് ചിലര്‍ സംശയദൃഷ്ടിയോടെയാണ് കണ്ടത്. മരുമക്കളുമായി പ്രശ്‌നങ്ങളുണ്ടായതോടെയാണ് മാറിത്താമസിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രചരണം. എന്നാല്‍ അത്തരം പ്രചരണങ്ങളില്‍ കഴമ്പില്ലെന്നാണ് ഇപ്പോള്‍ മല്ലിക വ്യക്തമാക്കിയിരക്കുന്നത്.

Read more topics: # Mallika Sukumaran,# Supriya,# Nine movie
Mallika Sukumaran about Nine movie and her daughter in-law Supriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES