Latest News

മന്ദാകിനിക്ക് ശേഷം 'മേനേ പ്യാര്‍ കിയാ'; സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ റോംകോം ത്രില്ലെര്‍ മോഷന്‍ ടീസര്‍ റിലീസ് ചെയ്തു

Malayalilife
 മന്ദാകിനിക്ക് ശേഷം 'മേനേ പ്യാര്‍ കിയാ'; സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ റോംകോം ത്രില്ലെര്‍ മോഷന്‍ ടീസര്‍ റിലീസ് ചെയ്തു

ഈ കഴിഞ്ഞ മെയ് മാസത്തില്‍ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, റൊമാന്റിക് കോമഡി ത്രില്ലറുമായി സ്‌പൈര്‍ പ്രൊഡക്ഷന്‍സ് വരുന്നു. 'മേനേ പ്യാര്‍ കിയാ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷന്‍ ടീസര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസല്‍ ഫസിലുദീനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ തമിഴില്‍ നിന്നും താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസല്‍ ഫസിലുദീന്‍, ബില്‍കെഫ്‌സല്‍ എന്നിവരാണ്. 

ഡോണ്‍ പോള്‍ പി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്മല്‍ ഹസ്ബുള്ളയും എഡിറ്റിംഗ് നിര്‍വഹിക്കുന്നത് കണ്ണന്‍ മോഹനുമാണ്. കലൈ കിങ്‌സണ് സംഘട്ടന സംവിധാനവും സുനില്‍ കുമാരന്‍ കലാസംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിഹാബ് വെണ്ണലയാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, കോസ്ട്യും അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനര്‍ സൗമ്യത വര്‍മ്മ, ഡി ഐ ബിലാല്‍ റഷീദ്, ഡിസ്ട്രിബൂഷന്‍ ഹെഡ് പ്രദീപ് മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ സവിന്‍ സാ, സ്റ്റില്‍സ് ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍ യെല്ലോ ടൂത്സ്, വിതരണം സ്‌പൈര്‍ പ്രൊഡക്ഷന്‍സ്, പിആര്‍ഒ ശബരി.

Maine Pyar Kiya Motion Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES