പണവും സ്വത്തും തട്ടിയെടുത്തെന്നുള്ള അമലാ പോളിന്റെ പരാതിയില്‍  മുന്‍ പങ്കാളി  ഭവിന്ദര്‍ സിംഗിന്റെ ജാമ്യം റദ്ദാക്കി; മദ്രാസ് ഹൈക്കോടതി നടപടി വഞ്ചനാകേസില്‍ നടി നല്കിയ ഹര്‍ജിയില്‍

Malayalilife
പണവും സ്വത്തും തട്ടിയെടുത്തെന്നുള്ള അമലാ പോളിന്റെ പരാതിയില്‍  മുന്‍ പങ്കാളി  ഭവിന്ദര്‍ സിംഗിന്റെ ജാമ്യം റദ്ദാക്കി; മദ്രാസ് ഹൈക്കോടതി നടപടി വഞ്ചനാകേസില്‍ നടി നല്കിയ ഹര്‍ജിയില്‍

ഞ്ചനക്കേസില്‍ നടി അമല പോളിന്റെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് സി വി കാര്‍ത്തികേയന്റെ ഉത്തരവ്. അമല പോളിന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഭവിന്ദര്‍ സിങ്ങിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിഴുപുരത്തെ മജിസ്ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യം അനുവദിച്ചിരുന്നു.

ഭവിന്ദര്‍ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി തന്നെ പീഡിപ്പിച്ചെന്നുമാണ് നടിയുടെ പരാതി. താനുമായുള്ള അടുപ്പം മുതലെടുത്താണ് ഭവിന്ദര്‍ സിംഗ് വഞ്ചിച്ചതെന്നും പരാതിയില്‍ പറയുന്നു. വിഴുപുരം മജിസ്ട്രേറ്റ് കോടതിയുടെ വിധിയെ ചോദ്യംചെയ്ത് അമല പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭര്‍ത്താവ് എ എല്‍ വിജയ്‌യുമായി പിരിഞ്ഞതിന് ശേഷമാണ് അമല പോള്‍ ഭവിന്ദറുമായി അടുത്തപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.

അമല പോള്‍ കഴിഞ്ഞ നവംബറില്‍ സുഹൃത്തും ഗുജറാത്ത് സ്വദേശിയുമായ ജഗദ് ദേശായിയെ വിവാഹം കഴിക്കുകയും ചെയ്തു. അമല ഇപ്പോള്‍ ഗര്‍ഭിണിയാണ്.

Madras High Court Sets Aside Bail Granted To Bhavninder

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES