Latest News

പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് അമ്മ മധു ചോപ്ര; ഇത് ഒരു പുതിയ തുടക്കമാണെന്ന അടിക്കുറിപ്പോടുകൂടി വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കി ഭാവി വധു; സിദ്ധാർത്ഥും ഇഷിതയും ഒരുമിച്ചെടുത്ത തീരുമാനമന്നും മധു ചോപ്ര

Malayalilife
പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് അമ്മ മധു ചോപ്ര; ഇത് ഒരു പുതിയ തുടക്കമാണെന്ന അടിക്കുറിപ്പോടുകൂടി വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കി ഭാവി വധു; സിദ്ധാർത്ഥും ഇഷിതയും ഒരുമിച്ചെടുത്ത തീരുമാനമന്നും മധു ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥിന്റെ വിവാഹം മുടങ്ങിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.ഭാവി വധു ഇഷിതാ കുമാറിന് അടിയന്തിരമായി ഒരു ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ വിവാഹം മാറ്റിവെച്ചതായാണ് തുടക്കത്തിൽ വന്ന റിപ്പോർട്ടുകൾ. എന്നാലിപ്പോൾ വിവാഹം മുടങ്ങിയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇഷിത ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തതോടെ വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങളും ശക്തമായത്.ഇത് ഒരു പുതിയ തുടക്കമാണെന്ന അടിക്കുറിപ്പോടുകൂടിയാണ് സർജറിക്ക് ശേഷം ഇഷിത ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ഇതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മധു ചോപ്ര. ഇഷിത പങ്ക് വച്ച കുറിപ്പിന് താഴെ ഇഷിതയുടെ അമ്മയുടെ കമന്റ് ഇങ്ങനെ: 'പഴയ പുസ്തകം അടച്ചുവെക്കൂ, ഇനിയെഴുതൂ'. ''ഞങ്ങൾ നിനക്കൊപ്പമുണ്ട്. പ്രപഞ്ചത്തിന്റെ വിശാലത അനുഭവിക്കൂ, നക്ഷത്രമാകൂ'-എന്ന് അച്ഛനും കുറിച്ചിട്ടുണ്ട്. സിദ്ധാർത്ഥും ഇഷിതയും ഒന്നിച്ചെടുത്ത തീരുമാനമാണെന്നു പറഞ്ഞ മധു ചോപ്ര വിവാഹം മുടങ്ങിയതിന്റെ കാരണം വ്യക്തമാക്കിയില്ല.കഴിഞ്ഞ ഫെബ്രുവരി 27നു ഡൽഹിയിൽ വച്ചായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തിൽ പങ്കെടുത്തത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തിനു ശേഷം അമേരിക്കയിൽ താമസിക്കുന്ന പ്രിയങ്ക സഹോദരന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. എന്നാൽ വിവാഹ നടക്കാത്തതിനെ തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തതിനു ശേഷം പ്രിയങ്ക മടങ്ങി. നിശ്ചയത്തിന്റെ ചിത്രങ്ങൾ പ്രിയങ്ക സോഷ്യൽ മീഡിയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. പൂണെയിൽ പബ് നടത്തുകയാണ് സിദ്ധാർത്ഥ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇഷിതയും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്.
Madhu chopra confirms about priyanka wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES