Latest News

ദിലീപ് അങ്കിളുമായി ഫോട്ടോ ഇട്ടപ്പോള്‍ മീനാക്ഷിയുമായി കല്യാണം ഉറപ്പിച്ചു; അനുപമയോട് പ്രേമമാണെന്ന് വാര്‍ത്ത വന്നു; ഞാന്‍ സിംഗിള്‍ ആണ്; മാധവ് സുരേഷ് വിശേഷം പങ്ക് വക്കുമ്പോള്‍

Malayalilife
 ദിലീപ് അങ്കിളുമായി ഫോട്ടോ ഇട്ടപ്പോള്‍ മീനാക്ഷിയുമായി കല്യാണം ഉറപ്പിച്ചു; അനുപമയോട് പ്രേമമാണെന്ന് വാര്‍ത്ത വന്നു; ഞാന്‍ സിംഗിള്‍ ആണ്; മാധവ് സുരേഷ് വിശേഷം പങ്ക് വക്കുമ്പോള്‍

ച്ഛന്‍ സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയിരിക്കുകയാണ് മാധവ് സുരേഷ്. കുമ്മാട്ടിക്കളി എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി മാധവ് വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളും അതിലെ നടന്റെ  നിലപാടുകളുമൊക്കെ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

പക്വതയോടെ ഇന്റര്‍വ്യുവിന് മറുപടി നല്‍കുന്ന മാധവിനെ പുകഴ്ത്തി നിരവധി പേരാണ് രം?ഗത്ത് എത്തുന്നത്. ഈ പ്രായത്തില്‍ എങ്ങനെയാണ് ഇത്രയും ക്ലിയറായി സംസാരിക്കാന്‍ സാധിക്കുന്നത് എന്നാണ് കമന്റുകളായി വരുന്നത്.

അടുത്തിടെ മാധവും സുഹൃത്തും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സുഹൃത്തിന്റെ പിറന്നാളിന് പങ്കുവച്ച പോസ്റ്റ് ആയിരുന്നു അതിന് കാരണം. പിന്നാലെ ഇത് നിഷേധിച്ച് മാധവ് രം?ഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ താനുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് മാസ് മറുപടി നല്‍കിയിരിക്കുകയാണ് മാധവ്. കുമ്മാട്ടിക്കളി എന്ന തന്റെ പുതിയ സിനിമയുടെ ഭാ?ഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം. 

ഞാന്‍ ഈ നാട്ടിലെ എലിജിബിള്‍ ബാച്ചിലറായിട്ടാണ് മാധ്യമങ്ങള്‍ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. അനുപമ പരമേശ്വരന് ഒപ്പമുള്ള ഫോട്ടോ ഇട്ടപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. അനുപമ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിനിമയിലൊക്കെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ്. പിന്നീട് മീനൂട്ടി. മീനാക്ഷിയുമായി അല്ലെങ്കില്‍ ദിലീപ് അങ്കിളുമായോ കാവ്യ ചേച്ചിയുമായി ഫോട്ടോ ഇട്ടപ്പോഴോ എന്റെയും മീനാക്ഷിയുടെയും കല്യാണം ഉറപ്പിച്ചു എന്നായി. രണ്ടു മൂന്ന് വര്‍ഷം ഇക്കാര്യം കറങ്ങി നടന്നു. 

അവസാനത്തേത് ആണ് സെലിന്‍. എന്റെ വളരെ ക്ലോസായിട്ടുള്ള സുഹൃത്താണ്. അവളുടെ പിറന്നാളിന് സത്യസന്ധമായി എനിക്ക് തോന്നിയ ഫീലിം?ഗ്‌സ് ആണ് എഴുതിയത്. അതുപക്ഷേ സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചു എന്നായി. ആദ്യം എന്റെ വീട്ടുകാരൊന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ അതിലേക്ക് എത്താം. എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിച്ചോളാം ഞാന്‍. ഞാന്‍ സിംഗിള്‍ ആണ്. മിംഗിള്‍ ആകാന്‍ ഉദ്ദേശിക്കുന്നില്ല. ഞാനൊന്ന് ജീവിച്ച് പൊയ്‌ക്കോട്ടെ. എന്നെ തന്നെ നോക്കി. ജീവിതത്തില്‍ കുറേയധികം കാര്യങ്ങള്‍ അച്ചീവ് ചെയ്യാനുണ്ട്', എന്നാണ് മാധവ് പറഞ്ഞത്. 

എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ടെന്നും എന്റെ മാതാപിതാക്കള്‍ക്ക് റിലേഷന്‍ഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകള്‍ നമ്മുക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവര്‍ക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങള്‍ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണെന്നും അവര്‍ അറിയാം. ഇതുവരെ അങ്ങനെ ഞങ്ങള്‍ക്ക് മേല്‍ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യന്‍ ഫാമിലിയില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്നും മാധവ് വ്യക്തമാക്കുന്നു.

സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നു. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങള്‍ വന്നിരുന്നു. 22 ആയപ്പോള്‍ ആണ് ഞാന്‍ ജെഎസ്‌കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയില്‍ കൂടുതല്‍ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങള്‍ വന്നാല്‍ അതിനെ റിജക്ട് ചെയ്താല്‍ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛന്‍ പേരെടുത്ത ഒരു മേഖലയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഏത് മക്കള്‍ക്കും അഭിമാനം തോന്നുന്ന നിമിഷമാണ്', മാധവ് വ്യക്തമാക്കി.

അച്ഛന്റേയും അമ്മയേയും റിലേഷന്‍ഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്‍ കൊണ്ടുവരും അമ്മ അത് നിലനിര്‍ത്തും. അവര്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് ഡയനാമിക്ക് അങ്ങനെയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കൂടെയാണ്. എവിടെ എന്ത് പറയണം എന്നത് അമ്മയില്‍ നിന്ന് പഠിച്ചതാണ്. നമ്മുടെ എനര്‍ജിയോ നമ്മുടെ വാക്കുകളോ വെറുതെ പാഴാക്കരുത്. നമ്മുക്ക് മൂല്യം തരുന്നിടത്ത് സംസാരിക്കരുത്. പറയുന്ന കാര്യങ്ങള്‍ സെന്‍സിബിള്‍ ആണെന്ന് ഉറപ്പ് വരുത്തുക, പൊട്ടത്തരം വിളമ്പരുത്.

ഞങ്ങള്‍ എല്ലാവരും വളരെ ഇമോഷ്ണലായ ആളുകളാണ്. കുഞ്ഞിലെ തൊട്ട് അച്ഛനെ കുറിച്ച് ആളുകളൊക്കെ പറയുന്നത് കേട്ട് വേദനിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. കുറെ പ്രിവിലേജുകള്‍ ഉണ്ട്. എന്നിരുന്നാലും വേദനകളും ഉണ്ട്. ഞങ്ങള്‍ക്ക് അവസരത്തിന് വേണ്ടി അദ്ദേഹം ഇടപെട്ടിട്ടില്ല. ഇടപെടുകയും ഇല്ല. നമ്മള്‍ കഷ്ടപ്പെട്ട് നേടിയാലേ അതിന്റെ വില അറിയൂ എന്നാണ് അദ്ദേഹം പറയുക. ചേട്ടന്‍ ഈ കരിയറില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നെപ്പോട്ടിസം എന്ന് പറഞ്ഞാല്‍ പോസിറ്റീവ് ആകുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതിന് നെഗറ്റീവുകളും ഉണ്ട്. മാധവ് വ്യക്തമാക്കി.

Madhav suresh about relationship news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES