Latest News

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിള്‍ സ്മാര്‍ട്ടിലെ ദേസി- പാര്‍ട്ടി ഗാനം പുറത്ത്; മാര്‍ മുന്താ ചോട് ചിന്ട ലിറിക് വീഡിയോ കാണാം

Malayalilife
 റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിള്‍ സ്മാര്‍ട്ടിലെ ദേസി- പാര്‍ട്ടി ഗാനം പുറത്ത്; മാര്‍ മുന്താ ചോട് ചിന്ട ലിറിക് വീഡിയോ കാണാം

തെലുങ്ക് സൂപ്പര്‍ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ഡബിള്‍ സ്മാര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തുന്ന ഡബിള്‍ സ്മാര്‍ട്ടിലെ രണ്ടാമത്തെ ഗാനമായ മാര്‍ മുന്താ ചോട് ചിന്ട ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തി. വമ്പന്‍ വൈബ് സമ്മാനിക്കുന്ന ദേസി- പാര്‍ട്ടി ഗാനമായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. മണി ശര്‍മ്മ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ സിപ്ലിഗുഞ്ച്, കീര്‍ത്തന ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ്. കാസര്‍ല ശ്യാം ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്.

നേരത്തെ ഈ ചിത്രത്തിലെ ആദ്യ ഗാനമായ സ്റ്റെപ് മാര്‍ ലിറിക് വീഡിയോ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പര്‍, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിന്‍ഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെര്‍ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗനാഥ്, ചാര്‍മി കൗര്‍ എന്നിവര്‍ ചേര്‍ന്നാണ്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവര്‍ ചേര്‍ന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാര്‍ത്തിക ശ്രീനിവാസ് ആര്‍ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ഡബിള്‍ സ്മാര്‍ട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക.

ജോണി ഷൈഖ് പ്രൊഡക്ഷന്‍ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്‌സ് ഒരുക്കിയത് അനില്‍ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയല്‍ സതീഷ്, സൗണ്ട് ഡിസൈനര്‍-ജസ്റ്റിന്‍ ജോസ്, കാസ്, കോ-ഡയറക്ടര്‍ ജിതേന്‍ ശര്‍മ എന്നിവരാണ്. പിആര്‍ഒ ശബരി.

Maar Muntha Chod Chintha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES