ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ നിറച്ചെത്തിയ എമ്പുരാന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; ടീസര്‍ പുറത്ത് വിട്ടത് രാജാവിനേക്കാള്‍ വലിയവന്‍ എന്നാല്‍ ദൈവത്തേക്കാള്‍ ചെറിയവന്‍ എന്ന കുറിപ്പോടെ; തമ്പുരാന്‍ അല്ല എമ്പുരാനെന്നും തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണെന്നും പൃഥി

Malayalilife
 ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ നിറച്ചെത്തിയ എമ്പുരാന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; ടീസര്‍ പുറത്ത് വിട്ടത് രാജാവിനേക്കാള്‍ വലിയവന്‍ എന്നാല്‍ ദൈവത്തേക്കാള്‍ ചെറിയവന്‍ എന്ന കുറിപ്പോടെ; തമ്പുരാന്‍ അല്ല എമ്പുരാനെന്നും തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണെന്നും പൃഥി

കോടിക്കണക്കിന് വരുന്ന മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്‌ത്തിയാണ് ബ്ലോക്‌ബസ്റ്ററായ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയത്.രാജാവിനേക്കാൾ വലിയവൻ എന്നാൽ ദൈവത്തേക്കാൾ ചെറിയവൻ എന്ന കുറിപ്പോടെ എത്തിയ പുതിയ ടീസറും ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. ലൂസിഫറിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചേർത്തിറക്കിയ ടീസറിന് ആരാധകർ വമ്പൻ വരവേല്പാണ് ലഭിക്കുന്നത്.

ആദ്യ ഭാഗത്ത് നടന്ന കഥയുടെ തുടർച്ചയായിരിക്കുമെന്നും അതിനൊപ്പം ആ കഥയ്ക്ക് മുമ്പുള്ള കാര്യങ്ങളും സിനിമയിലുണ്ടാകും പൃഥ്വിരാജ് പ്രഖ്യാപന വേളയിൽ അറിയിച്ചു. അടുത്തവർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിൽവച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്.

മോഹൻലാൽ, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ലൂസിഫറിൽ കണ്ടതിന്റെ തുടർക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തിൽ കാണുകയെന്നു സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ആദ്യ ഭാഗത്തിൽ ഒരു മഞ്ഞ് കട്ടയുടെ മുകൾഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാൻ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി.

മാത്രമല്ല എന്താണ് എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം എന്ന് പൃഥ്വിരാജ് തന്നെ തുറന്ന് പറഞ്ഞു. 'കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാൻ അല്ല എമ്പുരാൻ. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോർ ദാൻ എ കിങ്, ലെസ് ദാൻ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അർഥം. പൃഥ്വി വ്യക്തമാക്കി.

ലൂസിഫറിലെ എമ്പുരാനേ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നൽകിയ ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചത്.

മുരളി ഗോപി തിരക്കഥയൊരുക്കി ആശീർവാദ് സിനിമാസ് നിർമ്മിച്ച ലൂസിഫറിനു രണ്ടാംഭാഗം ഉണ്ടായേക്കുമെന്ന് നേരത്തേതന്നെ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ലൂസിഫറിന്റെ വിജയത്തിൽ നന്ദി അറിയിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മുരളി ഗോപി, ഇനിയും ചിലത് വരാനുണ്ടെന്നും അറിയിച്ചിരുന്നു.അതിനു പിന്നാലെ ഇക്കാര്യം ശരിവെച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതോടെയാണു ചർച്ചകൾ സജീവമായത്.

 

ലൂസിഫറിലെ എൽ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ പ്രഖ്യാപനം ചൊവ്വാഴ്ചയാണെന്നും ലൂസിഫർ ടീം നേരത്തേ അറിയിച്ചിരുന്നു.റിലീസ് ചെയ്ത് 50 ദിവസങ്ങൾക്കുള്ളിൽ 200 കോടി ക്ലബ്ബിലെത്തി, ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി ലൂസിഫർ മാറിയിരുന്നു.

മോഹൻലാൽ, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, നൈല ഉഷ, ബൈജു സന്തോഷ്, ഫാസിൽ, സച്ചിൻ ഖേദേകർ, ശിവജി ഗുരുവായൂർ, ബാല, ശിവദ തുടങ്ങിയ വൻ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.

Read more topics: # Lucifer,# second part,# Emburan teaser
Lucifer second part Emburan teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES